ഓഫ് റോഡ് എന്ന് കേൾക്കുമ്പോൾ തന്നെ വാഹന പ്രേമികളുടെ മനസിലേയ്ക്ക് കടന്നുവരുന്ന പേരാണ് മഹീന്ദ്ര ഥാർ. പുത്തൻ മാറ്റങ്ങളുമായി അടുത്തിടെ വിപണിയിലെത്തിയ ഥാറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം ഏറി വരുന്ന സാഹചര്യത്തിൽ വാഹനത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് മഹീന്ദ്ര.
മഹീന്ദ്രയ്ക്ക് വിപണിയിൽ വൻ നേട്ടം സമ്മാനിച്ച മോഡലാണ് രണ്ടാം തലമുറ ഥാർ. 2021 മാർച്ച് വരെ 12,744 യൂണിറ്റുകളുടെ വിൽപ്പനയാണ് ഥാർ കൈ വരിച്ചിരിക്കുന്നത്. 40,000 യൂണിറ്റുകളുടെ ഓർഡറുകൾ ഇപ്പോഴും ശേഷിക്കുന്നതായും കമ്പനി അറിയിച്ചു. കൂടുതൽ ഉപഭോക്താക്കളെ ഥാറിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ വരുത്താൻ കമ്പനി തയ്യാറെടുക്കുന്നത്.
പുതിയ സ്‌കിഡ് പ്ലേറ്റാണ് പുതിയ ഥാറിൽ കമ്പനി അവതരിപ്പിക്കുക. ഇത് ബമ്പറുകൾക്ക് മികച്ച പരിരക്ഷ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാഴ്ചയിൽ പഴയതും പുതിയതുമായ ബാഷ് പ്ലേറ്റുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് വിവരം. ഓഫ് റോഡിംഗിന് ശേഷം റേഡിയേറ്ററിന് തകരാറുകൾ സംഭവിക്കുന്നുണ്ടെന്ന ഉപയോക്താക്കളുടെ പരാതിയ്ക്കും ഥാർ പരിഹാരം കണ്ടിട്ടുണ്ട്.
Post Your Comments