സുസുക്കിക്ക് പിന്നാലെ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകളുമായി കവാസാക്കി. KX250, KX450, KLX450R ബൈക്കുകളാണ് ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്. എല്‍ഇഡി ടെയില്‍ലാമ്പ്, സ്പീഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, ക്ലോക്ക് എന്നിവയെല്ലാം ഉൾപ്പെടുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ് പ്രധാന പ്രത്യേകതകൾ.
വാട്ടര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനും അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സും KX250നു കരുത്തു നൽകുമ്പോൾ 449 സിസി എഞ്ചിന്‍ KX450, KLX450R മോഡലുകൾക്ക് കരുത്തും അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു.
രാജ്യത്തുടനീളമുള്ള കവസാക്കി ഡീലര്‍ഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ച 2019 കവാസാക്കി KX250യ്ക്ക് 7.43 ലക്ഷം രൂപ, KX450 യ്ക്ക് 7.79 ലക്ഷം, ഉയര്‍ന്ന മോഡൽ KLX450Rന് 8.49 ലക്ഷം രൂപ ഡൽഹി എക്‌സ്‌ഷോറൂം വില.
Post Your Comments