Latest NewsKerala

നിരോധിത കറന്‍സിയുമായി അഞ്ചംഗസംഘം പിടിയില്‍

ഒരു കോടി നിരോധിത കറന്‍സിയ്ക്ക് 35 ലക്ഷം രൂപവരെയാണ് വില

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ഒരു കോടിയുടെ നിരോധിത കറന്‍സിയുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1000,500 രൂപയുടെ കറന്‍സികളാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ജില്ലയില്‍ വ്യപകമായി നിരോധിത കറന്‍സികളുടെ വിതരണം നടക്കുന്നുണ്ടെന്നറിഞ്ഞ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. തിരുവനന്തപുരം ശ്രീകാര്യം ചാവടി കാവ് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജനകോവില്‍ മുനീശ്വര്‍ സ്ട്രീറ്റ് സ്വദേശി സോമനാഥന്‍ (71), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി വീട്ടില്‍ ഫിറോസ് ബാബു (31), കൊണ്ടോട്ടി ചിറയില്‍ സ്വദേശി ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം സ്വദേശി എരിക്കുന്നന്‍ വീട്ടില്‍ ഷൈജല്‍ (32) എന്നിവരാണ് പിടിയിലായത്.

കൊണ്ടോട്ടി, കോട്ടയ്ക്കല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഏജന്റുമാര്‍ നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയായി അന്വേഷണം പുരോഗമിക്കുകയായിരുന്നു.

ഒരു കോടി നിരോധിത കറന്‍സിയ്ക്ക് 35 ലക്ഷം രൂപവരെയാണ് വില. ഇവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കറന്‍സികള്‍ വിതരണം ചെയ്യുന്നുണ്ട്. ഏജന്റുകള്‍ മുഖേനയാണ് ഇത് സാധ്യമാക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ പ്രത്യേകം ഏജന്റുമാര്‍ ശേഖരിച്ചുവെച്ച നിരോധിത കറന്‍സികള്‍ വിതരണത്തിനായി കേരളത്തിലുള്ള പല ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രതികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button