KeralaLatest News

ബഷീറിനെ പുറത്താക്കി അർച്ചനയെയും ശ്രീനിയേയും സുരക്ഷിതരാക്കിയത് മനഃപൂർവം; സോഷ്യൽ മീഡിയ വ്യക്തമാക്കുന്നതിങ്ങനെ

ബഷീർ വിജയി ആകുമെന്നാണ് മിക്കവരും കരുതിയിരുന്നത്

തിരുവനന്തപുരം: ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ നിന്ന് ബഷീർ ബഷി പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥിയായിരുന്നു ബഷീര്‍ ബഷിയെന്നും അർച്ചനയെയും ശ്രീനിയേയും സേഫ് ആക്കി ഷോയുടെ റേറ്റിങ് കൂട്ടാനാണ് ഏഷ്യാനെറ്റ് ശ്രമിച്ചതെന്നും ആളുകൾ ആരോപിക്കുന്നു.

വളരെ ആക്ടീവ് ആയതുകൊണ്ട് തന്നെ ബഷീർ വിജയി ആകുമെന്നാണ് മിക്കവരും കരുതിയിരുന്നത്. ബഷീറിനെക്കാള്‍ പുറത്തുപോകാന്‍ യോഗ്യത ഉണ്ടായത് അര്‍ച്ചനക്ക് ആയിരുന്നുവെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്ത്രീ-പുരുഷ അനുപാതം കുറയും എന്നതുകൊണ്ട് മാത്രമാണ് അര്‍ച്ചനയെ സേഫാക്കിയതെന്നാണ് വിമർശനം ഉയരുന്നത്. വീട്ടിലെ കാര്യങ്ങളിലും ടാസ്‌കിലും ഒന്നും ആക്ടീവല്ലാത്ത ശ്രീനിയെ പേളിയോടുള്ള പ്രണയത്തിന്റെ പേരിലാണ് സംരക്ഷിച്ചതെന്നും ശ്രീനിയെ പുറത്താക്കിയാൽ ബിഗ്ബോസിലെ പ്രണയം കൊണ്ട് മാത്രം ഷോ കാണുന്ന നിരവധി പ്രേക്ഷകർ ഷോയ്ക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ശ്രീനിയെ സേഫ് ആക്കിയതെന്നും ആളുകൾ ആരോപിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button