MollywoodLatest NewsKeralaNewsEntertainment

ഞാനുമായി ബന്ധത്തിലായിരിക്കുമ്പോള്‍തന്നെ ഇപ്പോള്‍ വിവാഹംകഴിച്ച വ്യക്തിയുമായി അഫെയറായിരുന്നു: നടിയ്‌ക്കെതിരെ മുൻ ഭർത്താവ്

എന്നെയാണ് ഇറക്കി വിട്ടത്, ആളുകള്‍ എന്നെ ക്രൂരനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നടി അപ്സര രത്നാകരൻ‌. കഴിഞ്ഞ ദിവസം ബിഗ് ബോസ് കുടുംബാംഗങ്ങളോട് തന്റെ ജീവിത കഥ അപ്സര വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ മർദ്ദനങ്ങള്‍ ആദ്യ ഭർത്താവില്‍ നിന്നും നേരിടേണ്ടി വന്നുവെന്നു നടി വെളിപ്പെടുത്തി. എന്നാൽ ഇത് സത്യമല്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടിയുടെ മുൻ ഭർത്താവ്.

താനുമായി കുടുംബജീവിതം നയിക്കുമ്പോഴും ഇപ്പോഴത്തെ ഭർത്താവുമായി പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ആദ്യ ഭർത്താവ് കണ്ണൻ. കൊറിയോഗ്രഫറായ കണ്ണൻ സ്വന്തം യുട്യൂബ് ചാനലിലാണ് തന്റെ ഭാഗം വിശദീകരിച്ച്‌ വീഡിയോ പങ്കിട്ടത്. അപ്സരയുടെ പേര് പറയാതെയാണ് കണ്ണൻ വീഡിയോയില്‍ സംസാരിച്ചത്.

read also: നടി ഷക്കീല ഇസ്‌ലാം മതം സ്വീകരിക്കുന്നു? അഭിമുഖം വൈറൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ആളുകള്‍ എന്നെ ക്രൂരനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വീഡിയോ ആരെയും വ്യക്തിഹത്യ ചെയ്യാനല്ല. എനിക്ക് സമാധാനത്തോടെ ഉറങ്ങാനും ഉണരാനുമാണ് ഈ വീ‍ഡിയോ ചെയ്യുന്നത്. നാളെ എനിക്ക് ഒരു ലൈഫ് വേണമെന്ന് തോന്നുമ്പോള്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഈ വീഡിയോ. ആളുകള്‍ക്ക് ക്ലാരിറ്റി വരണമല്ലോ. എന്റെ ജീവിതം എനിക്ക് നോക്കിയേ പറ്റു. ആ മത്സരാർത്ഥി പറഞ്ഞതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയിക്കാൻ കൂടിയാണ് ഇത് ഇപ്പോള്‍ പറയുന്നത്. എന്നെ അവള്‍ക്ക് ഇഷ്ടമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ വിവാഹിതരായത്. ബിഗ് ബോസില്‍ ആ മത്സരാർത്ഥി പറയുന്നുണ്ട് ഞങ്ങള്‍ കുടുംബജീവിതം നയിച്ചിരുന്ന സമയത്ത് ഷൂസിട്ട് ചവിട്ടി ബെല്‍റ്റ് വെച്ച്‌ അടിച്ചു എന്നൊക്കെ. അതുകേട്ട് എനിക്ക് ശരിക്കും ദേഷ്യവും സങ്കടവും വന്നിരുന്നു. മുമ്പും ഇവർ ഇതുപോലെ പറഞ്ഞിട്ടുണ്ട്. അവർ സൈബർ സെല്ലില്‍‌ കേസ് കൊടുത്ത് അന്ന് ഞാൻ വിശദീകരണം നല്‍‌കി പങ്കിട്ട വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. ആ മത്സരാർത്ഥിയുടെ അമ്മ ഞങ്ങളുടെ പ്രണയം അറിഞ്ഞ് 45 ദിവസം ആശുപത്രിയിലായിരുന്നുവെന്നത് സത്യമല്ല. അങ്ങനൊരു സംഭവം നടന്നിട്ടില്ല. ഷൂസിട്ട് ചവിട്ടി ബെല്‍റ്റ് വെച്ച്‌ അടിച്ചു എന്നൊക്കെ പറയുന്നത് സത്യമല്ല. അങ്ങനൊരു സംഭവം നടന്നിട്ടില്ല.’

ഞങ്ങള്‍ തമ്മില്‍ പ്രശ്നം നടന്ന സമയത്ത് മറ്റുള്ളവരോട് ഇതെല്ലാം ഈ വ്യക്തി പറഞ്ഞ് നടന്നിട്ടുണ്ട്. നേരത്തെ കസേര മാറി മണ്ടയ്ക്ക് അടിച്ചുവെന്നും പറഞ്ഞ് നടന്നിട്ടുണ്ട് ഈ വ്യക്തി. പിന്നെ ഞാനുമായി ബന്ധത്തിലായിരിക്കുമ്ബോള്‍ തന്നെ ഇപ്പോള്‍ വിവാഹം കഴിച്ച വ്യക്തിയുമായി അഫെയറായിരുന്നു. അതുകൊണ്ട് തന്നെ ഈ വ്യക്തിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. അന്നൊന്നും ഇവരുടെ ബന്ധം എനിക്ക് അറിയില്ല. ഈ വ്യക്തി ഇറങ്ങിപ്പോയതല്ല. എന്നെ വഴിയില്‍ കളഞ്ഞിട്ട് പോയതാണ്. ഞങ്ങളുടെ വിവാഹ വാർഷിക സമയത്താണ് ഞാൻ ഈ വ്യക്തിയുടെ ഫോണില്‍ അവർ ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്ന വ്യക്തിയുമായുള്ള മെസേജ് കാണുന്നത്. ഫോണൊക്കെ ലോക്കായിരുന്നു. വഴക്ക് കൂടുമ്പോള്‍ പറയാൻ പാടില്ലാത്തതൊക്കെ എന്നെ പറഞ്ഞിട്ടുണ്ട്. എന്റെ വിദ്യാഭ്യാസത്തിനെ കുറിച്ച്‌ പറഞ്ഞ് ഈ വ്യക്തിയുടെ ഫാമിലിയുടെ മുന്നിലിട്ട് നാണം കെടുത്തി. വീട്ടില്‍ നിന്നും അന്ന് ആ വ്യക്തി എന്നെയാണ് ഇറക്കി വിട്ടത്. അന്ന് ഞാൻ ബസ്റ്റാന്റിലാണ് സമയം ചിലവഴിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാണ് തിരികെ വന്നത്. പുള്ളിക്കാരിയുടെ ചേച്ചിവരെ വന്ന് എന്നോട് സംസാരിച്ചതോടെ ഞാൻ ഇറങ്ങിപ്പോയി. എന്റെ വീട്ടില്‍ നിന്നും പോയപ്പോള്‍ ആ വ്യക്തിയുടെ കുടുംബം കൂട്ടാൻ വന്നിരുന്നു. അല്ലാതെ ഒറ്റയ്ക്കല്ല പോയത്’, – എന്നാണ് കണ്ണൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button