സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു അന്ന് കൊച്ചിയില്‍ അരങ്ങേറിയത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും പിന്നീട അരങ്ങേറിയ സംഭവങ്ങളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് തന്നെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനിരയായ നടി അഭയത്തിനായി ഓടിയെത്തിയത് നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പിന്നീടുള്ള കാര്യങ്ങള്‍ നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെയായാണ് മലയാള സിനിമയിലെ പല വിയോജിപ്പുകളും ഞെട്ടിക്കുന്ന സംഭവങ്ങളുമൊക്കെ പരസ്യമായത്. . ഈ സംഭവത്തില്‍ താന്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചെതന്നും ചില മാധ്യമങ്ങളാണ് അതിനെ തെറ്റായി വ്യാഖാനിച്ചതെന്നും ലാല്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു.
നടിയോട് താരത്തിന് മുന്‍വൈരാഗ്യമുണ്ടായിരുന്നു അതാണ് ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്നുമുള്‍പ്പടെയുള്ള കാര്യങ്ങളായിരുന്നു പുറത്തുവന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന് നേരെ ഈ സംഭവം ഉയര്‍ന്നുവരുമെന്ന് ആരാധകര്‍ ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണയും അന്തിമവിധിയും വരാനിരിക്കുന്നതേയുള്ളൂ. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കിയത്. ദിലീപ് ഇന്നും നല്ല സുഹൃത്താണ്
അന്നും ഇന്നും തന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് ദിലീപെന്ന് ലാല്‍ പറയുന്നു.
ഇരുവരും സിനിമയില്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. ദിലീപാണ് അത് ചെയ്തതെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല, ദിലീപല്ല ചെയ്തതെന്നും താന്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാടാണ് താന്‍ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് താരത്തിന്റെ പ്രതികരണവും ആരാഞ്ഞിരുന്നു. ലാലിന്റെ മകനായ ജീന്‍ പോള്‍ ലാലിന്റെ സിനിമയിലായിരുന്നു നടി അഭിനയിച്ചിരുന്നത്. സിനിമയുടെ ഡബ്ബിംഗിന് വേണ്ടി കൊച്ചിയിലേക്ക് വരുന്നതിനടയിലാണ് ആക്രമണത്തിനിരയായത്.
അഭയത്തിനായി താരമെത്തിയത് ലാലിന്റെ വീട്ടിലേക്കായിരുന്നു. നിലവിളിച്ചുകൊണ്ട് അന്ന് രാത്രി ആ കുട്ടി വീട്ടില്‍ വന്ന് കയറിയതിനെക്കുറിച്ച് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നടിക്ക് സഹായം നല്‍കിയത് ലാലും കുടുംബവുമായിരുന്നു.ഏതൊരു മനുഷ്യവും ചെയ്യാവുന്ന കാര്യങ്ങളാണ് അന്ന് താന്‍ ചെയ്തത്. പിന്നീട് നടന്ന കാര്യങ്ങളിലൊന്നും തനിക്ക് പങ്കിലെന്നും തുടര്‍ചര്‍ച്ചകളിലൊന്നും താന്‍ പങ്കെടുത്തിട്ടില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പറഞ്ഞുവെന്ന രീതിയില്‍ പല കാര്യങ്ങളും പ്രചരിച്ചിരുന്നുവെന്നും പിന്നീട് അത് കണ്ടപ്പോളാണ് താനും ഞെട്ടിയതെന്നും ലാല്‍ പറയുന്നു.
സിനിമാമേഖലയെ ഒന്നടങ്കം നടുക്കിയ ഈ സംഭവത്തിന് പിന്നാലെയാണ് കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രവണതകള്‍ ഇന്നും മലയാളത്തില്‍ സജീവമാണെന്ന് വ്യക്തമായത്. പല താരങ്ങളും ഇതേക്കുറിച്ച് തുറന്നടിച്ചിരുന്നു.താരസംഘടനയിലെ വിവാദങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ദിലീപ് ഇതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മനസ്സാവാചാ അറിയാത്ത കാര്യവുമായി ബന്ധപ്പെട്ടാണ് തന്റെ പേര് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ സംഘടനയിലേക്ക് താനില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
Post Your Comments