Latest NewsNattuvartha

ആദിവാസി മേഖലയുടെ പുനരുദ്ധാരണത്തിനായി ”ശ്രീഅഭയം” പദ്ധതി

വകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ശ്രീഅഭയം പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർട് ഓഫ് ലിവിംഗ് വാർത്താവിഭാഗം അറിയിക്കുന്നു.

മലപ്പുറം : നവകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ആർട് ഓഫ് ലിവിംഗ്‌ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ കേരളത്തിൽ ‘ശ്രീഅഭയം’ ബ്രഹത് കർമ്മ പദ്ധതി നടപ്പിലാക്കുന്നു. ആർട്ട് ഓഫ് ലിവിംഗ് നാഷണൽ യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് ഡയറക്ടർ .ബി. എസ് ജയചന്ദ്രൻറെ അധ്യക്ഷതയിൽ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരിയിൽ നടന്ന ചടങ്ങിൽ ഏറനാട് എം.എൽ.എ. പി. കെ ബഷീർ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. കെ. ഷൗക്കത്തലി സൗരോർജ്ജ വിളക്കുകളും പഞ്ചായത്ത് അംഗം സുനിതാ വാട്ടർ പ്യൂരിഫയറുകളും ജനങ്ങൾക്ക് വിതരണം ചെയ്‌തു .

15 വീടുകളിലേക്ക് സോളാർ പാനലുകൾ, 52 വീടുകളിലേക്കുള്ള സൗരോർജ്ജ വിളക്കുകൾ, സ്കൂൾ കുട്ടികൾക്കുള്ള ബാഗ്, പുസ്തകങ്ങൾ, 160 കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ അടങ്ങിയ കിറ്റ്, 250 പേർക്ക് മരുന്ന് കിറ്റുകൾ, വായനശാലക്ക് പുസ്തകങ്ങൾ, അലമാര, സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് കുട്ടികൾക്ക് തുടർ പഠനത്തിനുള്ള സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. രണ്ടു മണി മുതൽ ആരംഭിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു. നവകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ശ്രീഅഭയം പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർട് ഓഫ് ലിവിംഗ് വാർത്താവിഭാഗം അറിയിക്കുന്നു.

ബ്രഹ്മചാരി ഷിന്റോജി അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ ആർട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് ടീച്ചർ കോഡിനേറ്റർ ഡോക്ടർ സുധീർ അരവിന്ദ് , ആർട്ട് ഓഫ് ലിവിങ് മലപ്പുറം ജില്ലാ പ്രസിഡൻറ് പത്മനാഭൻ, സെക്രട്ടറി രാജൻ, അപ്പെക്സ് ബോഡി അംഗം സുരേഷ് ബാബു, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരീഷ്, വയനാട് ജില്ലാ പ്രസിഡൻറ് ആനന്ദ്, ഓടക്കയം ഗവൺമെൻറ് യുപിസ്കൂൾ പ്രധാന അധ്യാപകൻ കെ. പി. തോമസ്, പി.ടി.എ .പ്രസിഡണ്ട് ലൈജു, സുഭാഷ് ബോസ് തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button