Latest NewsNewsIndia

അയോധ്യ വിധി; ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതികരണം

അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതികരിച്ച് ആര്‍ട്ട് ഓഫ ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം വിധിയില്‍ രാജ്യത്തുള്ളവര്‍ സംയമനം പാലിക്കണമെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിധിയോടുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ‘നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍ പൂര്‍ണ വിശ്വാസമാണ്. കോടതിവിധി എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ചെയ്യും. ആരും കിംവദന്തികള്‍ക്ക് പ്രോത്സാഹനം നല്കുകയോ, അവയ്ക്ക് തിരികൊളുത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. മതസാഹോദര്യം നിലനിര്‍ത്തി സംയമനം പാലിക്കേണ്ട സമയമാണിത്’- ശ്രീ ശ്രീ രവിശങ്കര്‍ കുറിച്ചു. അയോധ്യ കേസില്‍ സുപ്രീം കോടതി നിയമിച്ച ഒത്തുതീര്‍പ്പ് സംഘത്തില്‍ ശ്രീ ശ്രീ രവിശങ്കറും ഉണ്ടായിരുന്നു.

READ ALSO: അയോധ്യ വിധി : ആഗോളതലത്തിലും പ്രതികരണം :ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം : ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്

അയോധ്യ തര്‍ക്കഭൂമി കേസില്‍ രാമക്ഷേത്ര നിര്‍മാണമാകാമെന്നാണ് സുപ്രീം കോടതി വിധി. തര്‍ക്കഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമി രാമക്ഷേത്രം നിര്‍മിക്കുന്നതിനായി കൈമാറണം. ക്ഷേത്രം നിര്‍മിക്കുന്നതിനും നടത്തിപ്പിനുമായി ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റ് രൂപീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button