കൊച്ചി : പുതിയ വികസന വഴികളിലൂടെ കൊച്ചി മെട്രോ. ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്ത തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനെകൂടി ഉൾപ്പെടുത്തിയുള്ള മെട്രോ ഹബ്ബാണ് പദ്ധതി. ഡിസംബറിൽ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.
മൂന്ന് കിലോമീറ്ററിലാണ് അധിക പാത നിർമ്മിക്കുക. 1330 കോടിരൂപയാണ് ചെലവാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ ചെലവിന്‍റെ 15 ശതമാനം കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പകളുടെ സാധ്യതയാണ് തേടുന്നത്.
മെട്രോയെ ലാഭകരമാക്കുന്ന മെട്രോ സിറ്റി നിർമ്മാണവും ഉടൻ ഉണ്ടാകും. ഇതിനായി കാക്കനാട് എൻ.ജി.ഒ ക്വാട്ടേഴ്സിന് സമീപം 17.46 ഏക്കർ ഭൂമി മെട്രോയ്ക്കായി ലഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള കലൂർ മുതൽ കാക്കനാട് ഇൻഫോ പാർക്ക് പാതയുടെ പദ്ധതി രേഖ അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
Post Your Comments