
മലപ്പുറം : ഒരു കോടി നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്, ഷൈജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥൻ എന്നിവരാണ് നിലമ്പൂരിൽനിന്ന് പിടിയിലായത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പണം കൈമാറാനായി ഇന്നോവ കാറിലെത്തിയ സംഘം പോലീസ് പിടിയിലാവുകയായിരുന്നു. പാലക്കാടുള്ള ഏജന്റിന് 10 ലക്ഷം രൂപ നൽകിയാണ് ഒരു കോടിയുടെ പഴയ നോട്ടുകൾ വാങ്ങിയതെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി.
Post Your Comments