ന്യൂയോര്‍ക്ക്: മനുഷ്യനുമായി ചന്ദ്രനെ ചുറ്റാനൊരുങ്ങുകായാണ് സ്വകാര്യ കമ്പനിയായ സ്പേസ് എക്സ്. ഒരു വ്യക്തി മാത്രം ഉള്‍ക്കൊള്ളുന്ന ബിഗ് ഫാല്‍ക്കന്‍ റോക്കറ്റാണ് യാത്ര നടത്താന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യാത്രയ്ക്കായി പണം മുടക്കിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്ന യാത്രയില്‍ വാഹനം ചന്ദ്രോപരിതലത്തില്‍ ഇറങ്ങില്ല. ബഹിരാകാശ യാത്രയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള വലിയ ചുവടുവയ്പ്പ് തന്നെയാണിത്. യാത്ര നടത്തുന്ന വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ സെപ്റ്റംബര്‍ 17ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി പുറത്തുവിടുമെന്നാണ് വിവരം. ജപ്പാനില്‍ നിന്നുള്ള വ്യക്തിയാണിതെന്നാണ് സൂചന.
Post Your Comments