ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായതിൽ പ്രതിഷേധിച്ച് പോലീസുകാരന് സ്വന്തം ബൈക്ക് കത്തിച്ചു. വിശാഖപട്ടണത്താണ് സംഭവം. ട്രാഫിക് കോണ്‍സ്റ്റബിളായ ശിവ സത്യനാരായണയാണ് തന്റെ ബൈക്കിന് തീയിട്ടത്. സെപ്റ്റംബര്‍ ഒന്‍പതിന് രാത്രിയാണ് സംഭവം. മദ്യപിച്ച് ബൈക്ക് ഓടിച്ചതിന് പിടിയിലായ സത്യനാരായണനെ കേസ് രജിസ്റ്റർ ചെയ്ത് ദുവ്വാഡ പോലീസ് സ്റ്റേഷനില്‍ ഇയാളെ ഹാജരാക്കുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 12ന് ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത ശേഷം കോടതിയിൽ പിഴയടയ്ക്കുകയും ചെയ്തു.
തുടർന്ന് ബൈക്ക് തിരികെയെടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ സത്യനാരായണ, താക്കോല്‍ തിരികെ വാങ്ങുകയും ബൈക്കിനു സമീപത്തെത്തി ഇന്ധന ടാങ്ക് തുറന്ന് തീ കൊളുത്തുകയുമായിരുന്നു. താനും മറ്റു കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചപ്പോഴേക്കും ബൈക്കിന്റെ സീറ്റ് അടക്കമുള്ള ഭാഗങ്ങള്‍ കത്തിനശിച്ചതായി ദുവ്വാഡ ട്രാഫിക് എസ്.ഐ ജഗ്ഗ റാവു വ്യക്തമാക്കി.
Post Your Comments