KeralaLatest NewsNews

സ്‌കൂളിൽ വാഹനവുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി

തിരൂരങ്ങാടി: സ്‌കൂളിൽ വാഹനവുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ പിടിയിലായത്. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ആദ്യമായി ഇത്തരമൊരു നീക്കം. പുതിയ നിയമമനുസരിച്ച് ഓടിച്ചവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും വാഹന ഉടമകൾകെതിരെ മൂന്ന് വർഷം വരെ തടവോ 25000 രൂപ പിഴയോ ലഭിക്കാവുന്ന പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തതായി ആർ ടി ഒ അറിയിച്ചു. അതേസമയം ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും സൈലൻസർ ഊരിവെച്ച മൂന്ന് ബൈക്കുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button