ദുബായ്: യുഎഇയിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തുടക്കമായി. ഉൽഘാടന മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ഏഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ക്യാപ്റ്റൻ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലിംഗ ശ്രീലങ്കൻ ജേഴ്‌സിയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
ബാറ്റിംഗ് അനുകൂല പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് ഗുണകരമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. എന്നാൽ ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കൻ ബൗളിംഗ് നിരയെ നേരിടുക എന്നത് ബംഗ്ലാദേശിന് ഏറെ ശ്രമകരമായിരിക്കും.
ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് നാലോവറിൽ 6/2 എന്ന പരിതാപകരമായ അവസ്ഥയിലാണ്. ഷാക്കിബ് അൽ ഹസ്സനും ലിറ്റോൺ ദാസുമാണ് റണ്ണൊന്നും എടുക്കാതെ പുറത്തയ ബാറ്റസ്മാൻമാർ. രണ്ട് വിക്കറ്റുകളും നേടിയത് ലസിത് മലിംഗയാണ്.
Post Your Comments