Latest NewsKerala

ബിഗ് ബോസ് സെറ്റില്‍ തരികിട സാബുവിന്റെ ഒളിഞ്ഞ് നോട്ടം; സാബുവിനെ കയ്യോടെ പിടികൂടി പണി കൊടുത്തു

തിരുവനന്തപുരം : മലയാളികള്‍ ആഘോഷമാക്കി ഏറ്റെടുത്ത ബിഗ് ബോസ് പ്രണയവും പ്രണയനഷ്ടങ്ങളും രഹസ്യം പറച്ചിലുകളുമായി മുന്നേറുകയാണ്. ഇതിനിടെ 81 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഇണക്കവും പിണക്കവും ടാസ്‌കുകളുമൊക്കൊയായി ബിഗ്‌ബോസ് അംഗങ്ങള്‍ ഗെയിംമില്‍ സജീവമാണ്. 60 കാമറകള്‍ക്ക് നടുവിലാണ് ബിഗ്‌ബോസ് അംഗങ്ങളുടെ ജീവിതം. ഊണിലും ഉറക്കത്തിലുമെല്ലാം കാമറകള്‍ ഇവരെ പിന്തുടരുന്നുണ്ട്. കാമറയെ വെട്ടിച്ച് ഒന്നും ഇവര്‍ക്ക് ചെയ്യാനാകില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കാമറകളെ മറന്ന് ഒളിഞ്ഞുനോക്കിയ സാബുവിന് ബിഗ്‌ബോസ് ശിക്ഷ വിധിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.

ബിഗ്‌ബോസ് നല്‍കിയ ഹൈഡ് ആന്‍ഡ് സീക്ക് ടാസ്‌കിനിടിയിലാണ് കാമറകളെ മറന്നു സാബു ഒളിഞ്ഞുനോക്കിയത്. പേളി, ശ്രീനിഷ്, സുരേഷ്, സാബു എന്നിവര്‍ ഒരു ടീമും ഷിയാസ്, അര്‍ച്ചന, അതിഥി, ബഷീര്‍ എന്നിവര്‍ മറ്റൊരു ടീമുമായിരുന്നു. ഓരോ ടീമിനും ഒരാളെ പെട്ടിക്കുള്ളില്‍ ഒളിപ്പിക്കാം, അടുത്ത ടീം കണ്ടുപിടിക്കുന്നതായിരുന്നു ടാസ്‌ക്. ആരാണ് ഓരോ പെട്ടിയിലും ഉള്ളതെന്ന് കണ്ടുപിടിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് എന്തും ചോദിക്കാം. മത്സരാര്‍ത്ഥികളെ പ്രകോപിപ്പിച്ചും കണ്ടുപിടിക്കാം. എന്നാല്‍ ആദ്യ റൗണ്ടില്‍ ഇരു ടീമുകളും പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ രണ്ടാമത്തെ റൗണ്ടിലെത്തിയ ഷിയാസിന്റെ ടീമിന് ആരേയും കണ്ടുപിടിക്കാനായില്ലെങ്കിലും സാബുവിന്റെ ടീം പെട്ടിക്കുള്ളില്‍ ഒളിച്ച ബഷീറിനെ കണ്ടെത്തുകയായിരുന്നു. ഇതൊടെ ടാസ്‌ക് വിജയിച്ചതില്‍ എല്ലാവരും സന്തോഷിച്ചെങ്കിലും സാബു ഒളിഞ്ഞ് നോക്കിയാണ് ബഷീറിനെ കണ്ടുപിടിച്ചതെന്ന് ബിഗ് ബോസിന്റെ അറിയിപ്പ് വന്നു. തുടര്‍ന്ന് ബിഗ് ബോസ് സാബുവിന് ശിക്ഷ നല്‍കുകയും ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പെട്ടിക്കകത്ത് കയറി ഇരിക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് സാബുവിനെ പെട്ടിക്കുള്ളിലാക്കി. മറ്റ് മത്സരാര്‍ത്ഥികളെ കാണാനായി പെട്ടിയില്‍ ദ്വാരമുണ്ടാക്കാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് സാബുവിനോട് പെട്ടിക്ക് പുറത്ത് നിന്നും ഇറങ്ങാന്‍ ബിഗ് ബോസ് അറിയിപ്പ് നല്‍കിയത്. ഇതേതുടര്‍ന്ന് വിയര്‍ത്ത് കുളിച്ചാണ് സാബു പെട്ടിക്ക് പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button