Latest NewsKerala

മോഷണ ആരോപണം; 10 വയസ്സുകാരനെ തൂക്കിയിട്ട് മര്‍ദ്ദിച്ചു

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

കൊല്‍ക്കത്ത: മോഷണക്കുറ്റം ആരോപിച്ച് 10 വയസ്സുകാരനെ തൂക്കിയിട്ട് മര്‍ദ്ദിച്ചു. 200 രൂപ മോഷ്ടിച്ചതിനാണ് കടയുടമയും സുഹൃത്തുക്കളും അതിക്രൂരമായി മർദ്ദിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. കുട്ടിയെ തലകീഴായി തൂക്കിയും വടികള്‍ ഉപയോഗിച്ച് അടിച്ചും ഇടിച്ചുമാണ് ഉപദ്രവിച്ചത്.

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഫികുല്‍ ഇസ്ലാം എന്ന കട ഉടമയാണ് കുട്ടിയെ മോഷ്ടാവെന്ന് ആരോപിച്ച് ആക്രമിച്ചത്. ദൃശ്യങ്ങൾ ഇയാൾ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.വീഡിയോ വൈറലായതോടെ ഇത് നിര്‍ബന്ധപൂര്‍വ്വം നീക്കംചെയ്യിക്കുകയായിരുന്നു.

Read also:കന്യാസ്ത്രീയെ അവഹേളിച്ച സംഭവം :പിസി ജോർജിനെതിരെ ജോർജ് അംഗമായ നിയമസഭാ സമിതി അന്വേഷണത്തിന്

കുട്ടിക്കെതിരെ മോഷണ ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button