Latest NewsKerala

പ്രളയനാന്തരം കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ അരി കെട്ടിക്കിടക്കുന്നു ; 19 നകം ഏറ്റെടുത്തില്ലെങ്കിൽ നഷ്ടമാകുമെന്ന് എഫ് സി ഐ

ഒരു മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണം എന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച അരിയാണ് മിക്ക ജില്ലകളിലെയും ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്.

തിരുവനന്തപുരം ; പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച 89,540 ടൺ അരി ഏറ്റെടുക്കാതെ സർക്കാർ. ഒരു മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണം എന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച അരിയാണ് മിക്ക ജില്ലകളിലെയും ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാസം 21 നാണ് കേന്ദ്രം സംസ്ഥാനത്തിന് അധിക അരി അനുവദിച്ചത്. ഭക്ഷ്യവകുപ്പ് ഇത് ജില്ലകൾക്ക് പകുത്ത് നൽകി.എന്നാൽ സർക്കാർ ഇതുവരെ ഇത് ഏറ്റെടുത്തിട്ടില്ല.

19 ന് അകം ഏറ്റെടുത്തില്ലെങ്കിൽ അരി സംസ്ഥാനത്തിനു നഷ്ടമാകുമെന്ന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കേരള ജനറൽ മാനേജർ എസ്.കെ.യാദവ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എഫ്സിഐയുടെ 22 ഡിപ്പോകളിൽ 14 സ്ഥലത്തുനിന്ന് ഒരു കിലോ അരി പോലും ഏറ്റെടുത്തിട്ടില്ല. ഏറ്റെടുത്തില്ലെങ്കിൽ അരി നഷ്ടപ്പെടുമെന്ന സാഹചര്യം ഉണ്ടായപ്പോൾ ഇക്കഴിഞ്ഞ എട്ടിന് അവധി ദിനമാണെങ്കിൽ കൂടിയും അരി എടുക്കാൻ സൗകര്യം ചെയ്ത് നൽകണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ആവശ്യപ്പെട്ടു.

അതനുസരിച്ച് എഫ്സിഐയുടെ സംസ്ഥാനത്തെ 22 ഗോഡൗണുകളും തുറന്ന് പ്രവർത്തിച്ചെങ്കിലും ജില്ലാ സപ്ലൈ ഓഫീസർമാർ എത്തിയില്ല.തുടന്ന് ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി എഫ് സി ഐ മാനേജർ സിവിൽ സപ്ലൈ ഓഫീസർക്ക് കത്തയച്ചു.കേന്ദ്രം അനുവദിച്ച അരിവിഹിതത്തിൽ 6 ശതമാനം മാത്രമാണ് സംസ്ഥാനം കൈപ്പറ്റിയത്.

ഇതിനു പുറമെ ഒക്ടോബർ മാസത്തിലേക്കായി അനുവദിച്ച അരി, ഗോതമ്പ് എന്നിവയുടെ 2% മാത്രമാണ് കൈപ്പറ്റിയതെന്നും ഈ മാസം 30 ന് മുൻപ് അത് ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രം കേരളത്തിന് അരി നല്കുന്നില്ലെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചാരണം ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button