ന്യൂഡൽഹി: യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പോലീസ് പിടിയിൽ. ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്. 2008 മുതല്‍ 2013 വരെ ദില്ലിയിലെ ആശ്രമത്തില്‍വെച്ച് പ്രതി യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത അവരുടെ മകളെയും പ്രതി പല തവണ പീഡിപ്പിച്ചതായാണ് പരാതി.
ALSO READ: ഭാര്യയെ വൈദീകൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭര്‍ത്താവ് വീഡിയോയുമായി രംഗത്ത്
ഇയാളുടെ മകനെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. തുടർന്ന് സമര്ഖാനെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ ലൈംഗികാതിക്രമത്തിന് പുറമെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Post Your Comments