ന്യൂഡല്‍ഹി: പൊതുനിരത്തിൽ സാരി അണിഞ്ഞ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായി ഹിജ്ഡ ഹബ്ബയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗംഭീര്‍. സമൂഹത്തില്‍ നിന്ന് മാറ്റിനിര്ത്തപ്പെട്ടവര്ക്കൊപ്പം അവരുടെ വേദന മനസ്സിലാക്കി അവരുടെ ആഘോഷത്തില്‍ പങ്കെടുത്ത ഗംഭീറിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി സെക്ഷന്‍ 377 എടുത്തുമാറ്റിയതിന് പിന്നാലെ ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്.
Post Your Comments