Latest NewsKerala

ഹനാന്റെ വാഹനാപകടം മന:പൂര്‍വ്വമെന്ന് ആരോപണം: പോലീസിന്റെ പ്രതികരണം ഇങ്ങനെ

അപകടം നടന്നയുടന്‍ തന്നെ ഇയാള്‍ ആശുപത്രിയിലെത്തിയതും സംശയമുണ്ടാക്കുന്നതായി ഹനാന്‍ പറഞ്ഞു

തൃശൂര്‍: ഹനാനെ മന:പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് ആരോപണം. ഹനാന്‍ തന്നെയാണ് ഇത്തരത്തിലുള്ള സംശയം പോലീസിനോട് ഉന്നയിച്ചത്. തുടര്‍ന്ന് ഹനാന്റെ മൊഴിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധി എത്തുകയും ഫേസ്ബുക്ക് ലൈവ് കൊടുക്കുകയും ചെയ്തിരുന്നു. എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാണെന്നാണ് അയാള്‍ പറഞ്ഞത്. കൂടാതെ ഇത് തന്റെ അനുവാദത്തോടെയല്ലായിരുന്നു എന്നതാണ് ഹനാന്‍ പറയുന്നത്. ഇതേസമയം അപകടം നടന്നയുടന്‍ തന്നെ ഇയാള്‍ ആശുപത്രിയിലെത്തിയതും സംശയമുണ്ടാക്കുന്നതായി ഹനാന്‍ പറഞ്ഞു. ഈ മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ഇപ്പോഴും ശല്യപ്പെടുത്തുന്നതായും ഹനാന്‍ ആരോപിച്ചിരുന്നു.

hanan-1

അപകടം നടന്ന സമയത്ത് താന്‍ പാതി മയക്കത്തിലായിരുന്നെന്നും ഡ്രൈവര്‍ ഫോണില്‍ ഇടയ്ക്കിടെ പോകുന്ന വഴിയെ കുറിച്ചെല്ലാം സംസാരിച്ചതും ഹനാന്റെ സംശയത്തിന് ആക്കം കൂട്ടി. കൂടാതെ ഡ്രൈവറുടെ സംസാരത്തില്‍ ചില വൈരുദ്ധ്യങ്ങള്‍ തോന്നിയതായി ആശുപത്രി അധികൃതര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഹനാന്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ ഡ്രൈവറായിരുന്ന ജിതേഷ് കുമാര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു.

കോഴിക്കോടു നിന്ന് ഉദ്ഘാടന പരിപാടി കഴിഞ്ഞുമടങ്ങവെ കോതപറമ്പില്‍ വച്ച് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം നടന്നത്. തുടര്‍ന്ന നട്ടെല്ലിന് പരുക്കേറ്റ ഹനാനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ഹനാന്റെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മതിലകം പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അപകടം മന:പൂര്‍വമായിരുന്നില്ല എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൂടുത്ല്‍ അന്വേഷണം ഇതില്‍ ഉണ്ടകുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.

ഇതേസമയം ഹനാന്റെ ആരോപണങ്ങളെ ജിതേഷ് നിഷേധിച്ചു. താന്‍ സഹായിക്കുകമാത്രമാണ് ചെയ്തതെന്നും ശസ്ത്രക്രിയ കഴിയും വരെ കൂട്ടിരുന്നെന്നും അയാള്‍ പറഞ്ഞു.

ALSO READ:അവൾ പ്രശസ്തയായ ശേഷം തിരികെ വന്നാല്‍ ആള്‍ക്കാര്‍ അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു; നിറകണ്ണുകളോടെ ഹനാന്റെ പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button