Latest NewsKerala

അവൾ പ്രശസ്തയായ ശേഷം തിരികെ വന്നാല്‍ ആള്‍ക്കാര്‍ അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു; നിറകണ്ണുകളോടെ ഹനാന്റെ പിതാവ്

നട്ടെല്ലിന്റെ മുറിവ് ഉണങ്ങുന്നതുവരെ നടക്കാനും ഇരിക്കാനും സാധിക്കില്ല

കൊച്ചി: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാനെ കാണാൻ ബാപ്പ ഹമീദും അനിയനുമെത്തി. എന്റെ അവസ്ഥ അറിഞ്ഞ ബാപ്പ ആശുപത്രിയില്‍ എത്തി. അനിയനും വന്നു. ഇപ്പോള്‍ ഒപ്പം നില്‍ക്കുന്നത് ബാപ്പയാണ്. എന്നെ ഇനി തനിച്ചാക്കില്ലെന്നാണ് ബാപ്പ പറയുന്നത്. ആശുപത്രി വിട്ട ശേഷവും ചേര്‍ത്തുപിടിക്കാന്‍ ബാപ്പയുണ്ടാകുമെന്നാണ് വാക്ക് പറഞ്ഞതെന്ന് ഹനാൻ പറയുകയുണ്ടായി.

Read also: വേദനകൊണ്ട് പുളയുമ്പോള്‍ എക്‌സ്‌ക്ലുസീവ് എടുത്ത് ഓണ്‍ലൈന്‍ മാധ്യമം; തന്നെ അപകടപ്പെടുത്തിയതാണെന്ന് ഹനാന്‍

കണ്ണ് നിറഞ്ഞുകൊണ്ടായിരുന്നു ഇക്കാര്യത്തിൽ ഹനാന്റെ ബാപ്പയുടെ പ്രതികരണം.മകളോട് തനിക്ക് എന്നും സ്‌നേഹമുണ്ട്. നിങ്ങളില്‍ പലര്‍ക്കും അറിയുന്നതുപോലെ ഞാനൊരു മദ്യപാനിയാണ്. ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ എനിക്ക് പശ്ചാത്താപമുണ്ടായി. എന്നാല്‍ ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആള്‍ക്കാര്‍ അവസരവാദിയെന്ന് തന്നെ വിളിക്കുമോയെന്നത് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ അവൾക്ക് സ്‌നേഹവും സഹായവും ആവശ്യമുണ്ട്. ഞാന്‍ എന്റെ മകളുടെ അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്. ഹനാന്‍ ഇനി അനാഥയല്ലെന്നും ഹമീദ് പറയുകയുണ്ടായി. ചികിത്സ നല്ല രീതിയില്‍ പോകുന്നുണ്ട്. കാലുകളുടെ തളര്‍ച്ച മാറി. നട്ടെല്ലിന്റെ മുറിവ് ഉണങ്ങുന്നതുവരെ നടക്കാനും ഇരിക്കാനും സാധിക്കില്ല. മുറിവ് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും പഴയതുപോലെ തന്നെയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button