കിംഗ് ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ഗാന്ധി കുടുംബമാണെന്ന ആരോപണവുമായി ബിജെപി. കിംഗ് ഫിഷര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ വിജയ് മല്യ അല്ലെന്നും, ഗാന്ധി കുടുംബമാണെന്നും, ആരോപണത്തിന് രാഹുല്‍ മറുപടി പറയണമെന്നും ബിജെപി വക്താവ് സമ്പീത് പത്ര ആവശ്യപ്പെട്ടു. കോല്‍ക്കത്ത ആസ്ഥാനമായുള്ള വ്യാജ കമ്പനിയില്‍ നിന്ന് രാഹുല്‍ ഒരു കോടി വായ്പയെടുത്തുവെന്നും ബിജെപി ആരോപിച്ചു.
വിജയ് മല്യ രാജ്യവിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ധനമന്ത്രി ഇത് നിഷേധിച്ചു. വിഷയം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് മന്മോഹന് സിംഗിനെയും രാഹുല്‍ഗാന്ധിയേയും വെട്ടിലാക്കുന്ന കൂടുതല്‍ ആരോപണങ്ങള്‍ ബിജെപി ഉയര്‍ത്തുന്നത്. ഹവാല പണം ഉപയോഗിച്ചാണ് ഈ കമ്പനി നടത്തിയിരുന്നതെന്ന് കമ്പനി ഉടമസ്ഥന് സമ്മതിച്ചിട്ടുണ്ട്.
പതിനെട്ടു പേജുള്ള രേഖ ഇതിനു തെളിവായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കല്ല കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമാണ് മല്യയുമായി കൂടുതല്‍ അടുപ്പമെന്നും അദ്ദേഹം ആരോപിച്ചു.രേഖകള്‍ പറയുന്നത് കിങ്ഫിഷര്‍ എയര്‍ലെന്‍സിന്റെ ഉടമസ്ഥന് വിജയ് മല്യ ആയിരുന്നില്ലെന്നും ഗാന്ധി കുടുംബമായിരുന്നുവെന്നുമാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പ 2008ലും 2012ലും രണ്ടുവട്ടം പുതുക്കി നല്‍കിയിരുന്നു. 2012ല്‍ പുതുക്കി നല്‍കിയത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു- സമ്പീത് പത്ര ആരോപിച്ചു.
ഉദയ് ശങ്കര്‍ എന്നയാളുടെ പേരിലാണ് കമ്പനി. രാഹുല്‍ ഈ കമ്പനി വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന് ബിജെപി ആരോപിച്ചു.ബിസിനസ് ക്ലാസ് അപ്ഗ്രേഡേഷന്, സൗജന്യ ടിക്കറ്റ് തുടങ്ങിയവ വഴി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്ന് ഗാന്ധി കുടുംബത്തിന് കിട്ടിയ ആനുകൂല്യങ്ങള്‍ പബ്ലിക് ഡൊമൈനിലാണെന്നും അദ്ദേഹം ആരോപിച്ചു.കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് കോണ്‍ഗ്രസ് വഴിവിട്ട സഹായം ചെയ്തുവെന്നും ബിജെപി ആരോപിച്ചു.
Post Your Comments