കോട്ടയം : പുരോഹിതന്‍ എന്നതിനെക്കാള്‍ ബിഷപ്പ് ഫ്രാങ്കോ ആരായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഡല്‍ഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയക്കാരെല്ലാം ബിഷപ്പിന്റെ അടുപ്പക്കാരനാണ്. ഈ ബന്ധങ്ങളിലൂടെ പഞ്ചാബില്‍ സ്വന്തം അധോലോകമാണ് ബിഷപ്പ് സ്ഥാപിച്ചെടുത്തത്. ഇതുകൊണ്ടു തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്‌താൽ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്നാണ് പഞ്ചാബ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ വേറെയും കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നു.
എന്നാൽ ഇതിന്റെ പേരിലും ഫ്രാങ്കോയ്ക്കെതിരെ യാതൊരു നടപടിയുമില്ല. വെറുമൊരു മെത്രാനെന്നതിന് അപ്പുറം സ്വാധീനവും നിയന്ത്രണവും കത്തോലിക്കാ സഭയില്‍ ഫ്രാങ്കോ മുളയ്ക്കലിന് ഉള്ളതിനാൽ പ്രതികളെല്ലാം സഭ മുക്കിയെന്നും ആരോപണമുണ്ട്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരാണ്. ഇവരെ ഡല്‍ഹിയില്‍ കൊണ്ടു വന്ന് സൽക്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായതെന്നും ആരോപണമുണ്ട്. ഈ ബന്ധങ്ങളാണ് അര്‍ഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ല്‍ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയതെന്നാണ് സൂചന.
ഹിറ്റ്‌ലറാണ് തന്റെ റോള്‍ മോഡലെന്ന് പറഞ്ഞാണ് ഫ്രാങ്കോ എതിരാളികളെ നേരിട്ടത്. തനിക്കെതിരെ ആരോപണവുമായെത്തിയവരെ എല്ലാം പല കേസുകളില്‍ കുടുക്കി ഒതുക്കി. തന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെയെല്ലാം ബിഷപ് മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ഥലംമാറ്റവും അവധിയുമൊക്കെ ബിഷപ്പിന്റെ ഇഷ്ടാനുസരണമായിരുന്നു. ഇതോടെ പരാതികളും എത്തി. മിഷനറീസ് ഓഫ് ജീസസ് (എം.ജെ) സന്യാസസമൂഹത്തിന്റെ മദര്‍ ജനറലിനു നല്‍കിയ പരാതികള്‍ പലതും പറഞ്ഞത് ഞെട്ടിക്കുന്ന കഥകളായിരുന്നു. മദര്‍ ജനറലിന്റെ പിന്തുണ ബിഷപ്പിനൊപ്പമാണ്.
അതുകൊണ്ട് തന്നെ ഈ പരാതികളെല്ലാം മുങ്ങി. ബിഷപ്പിനെതിരെ പ്രതികരിച്ച വൈദീകരുടെ ളോഹ പോലും ഊരിവാങ്ങിയെന്നു റിപ്പോർട്ട് ഉണ്ട്. തനിക്കെതിരെ ചെറുവിരൽ ആനക്കുന്നവരെ പഞ്ചാബ് പോലീസിനെ വരെ ഉപയോഗിച്ച് അതീവ രഹസ്യമായി നിരീക്ഷിച്ചു. ജലന്ധറിൽ വിശ്വസ്തരായവരെ മാത്രം പല സ്ഥാനങ്ങളിലും നിയോഗിച്ചു.ബിഷപ്പിന്റെ പീഡനത്തെത്തുടര്‍ന്ന് ഫോര്‍മേറ്റര്‍ ചുമതല വഹിച്ചിരുന്നയാളടക്കം 18 കന്യാസ്ത്രീകളാണു സഭ വിട്ടതെ്. അവരുടെ പേരുവിവരങ്ങളും സഭ വിട്ടുപോകാന്‍ ഇടയാക്കിയ സാഹചര്യങ്ങളും സഭയില്‍ എല്ലാവര്‍ക്കും അറിയാം.
എന്നാല്‍ ആരും ചെറുവിരല്‍ പോലും അനക്കുന്നില്ല.പുരോഹിതന്‍ എന്നതിനെക്കാള്‍ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോയെന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. ഇതായിരുന്നു ശരിയും. ഹിറ്റലറെ പോലെ എല്ലാം നിയന്ത്രിച്ചു.ഫാ.ബേസില്‍ മുക്കന്‍തോട്ടം എന്ന വൈദികന്‍ പ്രാര്‍ത്ഥനയ്ക്കും രൂപതയുടെ പരിപാടികള്‍ പഞ്ചാബിന് പുറത്തേക്ക് അറിയിക്കുന്നതും തുടങ്ങിയതാണ് പ്രാര്‍ത്ഥനാ ഭവന്‍ എന്ന ചാനല്‍. ബിഷപ്പ് ഫ്രാങ്കോ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോ ആണ് ചാനലില്‍. അതിനെ ബേസില്‍ അച്ചന്‍ എതിര്‍ത്തപ്പോള്‍ അനാവശ്യമായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തി, കള്ളക്കഥകള്‍ പറഞ്ഞുപരത്തി രൂപതയില്‍ നിന്ന് സസ്പെന്റു ചെയ്തു.
ഗഖലന്‍ സെന്റ് മേരീസ് ഇടവകയില്‍ പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മ്മത്തിനു തന്നെ ആഗ്രഹിച്ചപോലെ കുതിരപ്പുറത്ത് കയറ്റിയുള്ള എഴുന്നള്ളിപ്പും നോട്ടുമാല ഇട്ടുള്ള സ്വീകരണവും വാദ്യമേളങ്ങളും നൽകാത്തതിനാൽ വികാരിയെ സ്ഥാനഭ്രഷ്ടനാക്കി. അതിനെ വിശ്വാസികളും കന്യാസ്ത്രീകളും എതിര്‍ത്തു. രൂപതയിലെ സംഘടനകളെയാണ് ബിഷപ്പ് ഫ്രാങ്കോ ഉപയോഗിക്കുന്ന മറ്റൊരു ആയുധം. ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കാന്‍ തിങ്കളാഴ്ച പഞ്ചാബ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് (പി.യു.സി.എഫ്.) യോഗം ബിഷപ്പിന്റെ ഗുണ്ടാ സംഘമായിരുന്നു. വിശ്വാസികളിലും വൈദികരിലും ഭിന്നിപ്പ് ഉണ്ടാക്കാനാണ് പി.യു.സി.എഫിനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
ബിഷപ്പിന്റെ പ്രവര്‍ത്തനശൈലിയും മനുഷ്യരെ അടിച്ചമര്‍ത്തുന്ന രീതിയും ലൈംഗിക അരാജകത്വവും എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വത്തിക്കാന് അറിയാം. രൂപതയുടെ പണമെടുത്താണ് ഫ്രാങ്കോ കന്യാസ്ത്രീയുടെ ബലാത്സംഗ കേസില്‍ തനിക്ക് അനുകൂലമായ പ്രചാരണം മുഴുവന്‍ നടത്തുന്നത്.ചാനലുകള്‍ക്ക് പണം നല്‍കി വാര്‍ത്തകളുണ്ടാക്കിയും മറ്റും പഞ്ചാബിലുടനീളം അറിയപ്പെടുന്ന വ്യക്തിയായി. അവിടെ രാഷ്ട്രീയക്കാരിലും മറ്റും സ്വാധീനവും ഉയര്‍ത്തി. ഇത്തരം വാര്‍ത്തകളിലൂടേയും മറ്റും വത്തിക്കാനിലും ശ്രദ്ധേയനായി ഫ്രാങ്കോ. ഇതോടെ ഇന്ത്യയില്‍ നിന്നും വത്തിക്കാനില്‍ ഫ്രാങ്കോയ്‌ക്കെതിരെ എത്തിയ പരാതികളെല്ലാം മുങ്ങി.
ആളുകള്‍ കൂടി നിന്ന് ബിഷപ്പ് ഫ്രാങ്കോ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുനതെല്ലാം ചാനലിലൂടെ പ്രചരിപ്പിച്ചു. കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ചോദ്യം ചെയ്യാനോ അറസ്റ്റിനോ പൊലീസ് ബിഷപ്പ് ഹൗസില്‍ എത്തിയാല്‍ കായികമായി നേരിടാന്‍ എല്ലാ ഒരുക്കങ്ങളുമായി ബിഷപ്പ് ഫ്രാങ്കോയുടെ ‘സൈന്യവും’ തയ്യാറായി നിന്നിരുന്നു. ആശ്രമത്തിലെ യുവതികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ് പൊലീസിനെ നേരിടാന്‍ സ്വീകരിച്ചതിനു സമാനമായ സന്നാഹമാണ് ബിഷപ്പ് ഫ്രാങ്കോയും ചെയ്യുന്നത്. ഇതിന് കരിസ്മാറ്റിക് ചാനലായ പ്രാര്‍ത്ഥനാ ഭവന്‍ ഉപയോഗിക്കുകയും ചെയ്തു.ബിഷപ്പിനെ തൊട്ടാല്‍ തങ്ങള്‍ വെറുതെ ഇരിക്കില്ലെന്നും ഇവര്‍ പറയുന്നു.
വിശ്വാസികള്‍ ഫ്രാങ്കോയ്ക്ക് ഒപ്പമാണെന്ന് അവിടെയുള്ളവരെ തോന്നിപ്പിക്കുന്നതിനു കൂടിയാണ് ഈ നീക്കം. ഇതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ, മറ്റു പല രൂപതകളില്‍ നിന്നും ആരോപണങ്ങള്‍ നേരിട്ട് പുറത്തുപോകേണ്ടിവന്നവരും ഇപ്പോള്‍ ഫ്രാങ്കോയുടെ തണലില്‍ കഴിയുന്നവരുമായ വൈദികർ. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായതിനാല്‍ രാഷ്ട്രീയക്കാരും രൂപതാ നേതൃത്വവുമായി അടുപ്പത്തിലായിരുന്നു. ഇതും ബിഷപ്പിന് വളര്‍ന്നുയരാന്‍ സഹായകമായി.സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള രൂപതയായ ജലന്ധര്‍ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
Post Your Comments