CricketLatest News

ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ഗോൾ: ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തിൽ ആറ് റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 219 റണ്‍സ് എന്ന പടുത്തുയർത്തുകയായിരുന്നു. ഇന്ത്യയ്ക്കായി മിത്താലി രാജ്, താനിയ ഭാട്ടിയ എന്നിവർ അർധസെഞ്ചുറി നേടി. ശ്രീലങ്കയ്ക്കായി ചാമരി അട്ടപ്പട്ടു മൂന്ന് വിക്കറ്റ് നേടി.

Also Read: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകള്‍: നില മെച്ചപ്പെടുത്തി യു.എ.ഇ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക മികച്ച രീതിയിൽ ബാറ്റ് ചെയ്‌തെങ്കിലും ഇന്ത്യന്‍ സ്കോറിനു 7 റണ്‍സ് അകലെ വെച്ച് അടിയറവ് പറയുകയായിരുന്നു. 48.1 ഓവറിൽ 213 റൺസിന് ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്കായി മാനസി ജോഷി, രാജേശ്വരി ഗായക്വാഡ് എന്നിവര്‍ രണ്ടും ശിഖ പാണ്ഡേ, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button