കൊച്ചി•കൊച്ചി മറൈന്‍ ഡ്രൈവില്‍ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ച് മോദി ചലഞ്ചിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഇത് വെറും മനോരോഗമല്ല. ഡി. വൈ. എഫ്. ഐ യിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത്. കനയ്യകുമാറും കമ്പനിയുമൊക്കെ അങ്ങ് വടക്കേ ഉള്ളുവെന്നാ വിചാരിച്ചത്. കേരളത്തിലെ സി. പി. ഐ യിലും അത്തരക്കാർ ഉണ്ടെന്ന് ഇതോടെ ബോധ്യമായെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ള്ളിലുള്ള മ്ളേഛ വർഗീയ ചിന്ത പുറത്തുവന്നതാണ്. ഇത്തരം മതേതര മാരീചൻമാരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/KSurendranOfficial/photos/a.640026446081995/1894404617310832/?type=3
സിപിഐ വിദ്യാർഥി- യുവജന സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് സംയുക്തമായാണ് എറണാകുളം മറൈൻഡ്രൈവിൽ ‘പഞ്ച് മോദി ചലഞ്ച്’ സംഘടിപ്പിച്ചത്. ഇന്ധനവില വർധന, ജിഎസ്‌ടി, നോട്ടുനിരോധനം, തൊഴിലില്ലായ്മ, ആൾക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളിൽ പ്രതിഷേധിക്കണം എന്നുള്ളവർക്കു മോദിയുടെ പ്രതീകാത്മക രൂപത്തിൽ ബോക്സിംഗ് ഗ്ലൗസ് ഇട്ടു പഞ്ചു ചെയ്യാനും ചവിട്ടാനും അവസരമൊരുക്കുന്നതായിരുന്നു സമരപരിപാടി.
Post Your Comments