കൊച്ചി: പ്രധാനമന്ത്രിയെ അപമാനിക്കുന്ന പൊതു പരിപാടി നടത്തിയ എഐഎസ്‌എഫ് പ്രവര്‍ത്തകർ അറസ്റ്റിൽ. നാല് ദിവസത്തെ പൊതുപരിപാടി ഒരുക്കി അതിൽ പ്രധാനമന്ത്രിയുടെ പ്രതീക സ്തൂപത്തെ പരസ്യമായി ഇടിക്കാന്‍ സംവിധാനം ഒരുക്കിയവരാണ് പിടിയിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സ്തൂപം. അതിനെ നിങ്ങള്‍ക്ക് ഇടിക്കാം. തല്ലാം. അതിനു കാരണവും വിളിച്ചു പറയാം. എന്നായിരുന്നു പരിപാടി.
Read also: ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാർത്ത; പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം ഇങ്ങനെ
പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പലയിടത്തും പരിപാടികള്‍ നടന്നത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് നടപടി ഉണ്ടായത്. അറസ്റ്റിയായ അസ്‌ലാഫ് പാറേക്കാടന്‍ പോലീസിനെ കണ്ടപ്പോള്‍ അലറി നിലവിളിക്കുന്നുണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം അറസ്റ്റ് ഒരു നാടകമായിരുന്നുവെന്നും ആരോപണമുണ്ട്.
Post Your Comments