ന്യൂഡല്‍ഹി: രാജ്യസഭാ, സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭാ, നിയസമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാവും നോട്ട ഉണ്ടാകുക. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നോട്ട ബാലറ്റ് പേപ്പറുകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് കഴിഞ്ഞ ഓഗ്സ്റ്റില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
Post Your Comments