ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ടും വീസയുമായി യാത്ര ചെയ്ത തെലങ്കാന കോണ്‍ഗ്രസ് നേതാവും സംഘാറെഡ്ഢി മുന്‍ എംഎല്‍എയുമായ കെ.ജഗ്ഗ റെഡ്ഡി അറസ്റ്റില്‍. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ അമേരിക്കയിലേക്കു യാത്ര ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2004-ല്‍ ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പമാണ് ജഗ്ഗ റെഡ്ഡി യാത്ര ചെയ്തത്.
സ്ത്രീയും കുട്ടിയും ഭാര്യയും മകനുമാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുടുംബത്തിന്റേതെന്ന പേരില്‍ വ്യാജരേഖയാണ് ഇയാള്‍ സമര്‍പ്പിച്ചതെന്നു ബോധ്യപ്പെട്ടു. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. തെലങ്കാനയിലെ ശക്തനായ നേതാവാണ് ജഗ്ഗ റെഡ്ഢി. കഴിഞ്ഞ വര്‍ഷം സാംഗറെഡ്ഡിയില് രാഹുല്‍ ഗാന്ധിയുടെ വന്‍ റാലി സംഘടിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ജഗ്ഗ റെഡ്ഡിയായിരുന്നു.
സെപ്റ്റംബര്‍ 12-ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പങ്കെടുക്കുന്ന റാലിയുടെ സംഘടനവും ഇദ്ദേഹത്തിന്റെ ചുമതലയിലാണ്. പ്രതിപക്ഷത്തിനെതിരേ തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാര്‍ പകപോക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Post Your Comments