രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന രാഹുല്‍ഗാന്ധി കോടതി കയറുന്ന രംഗം തീര്‍ത്തും അപഹസനീയം തന്നെ. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടവരുടെ മാതൃക ഇതാണോ? നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സന്‍ സോണിയാഗാന്ധിയും നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളുകയുണ്ടായി. 2011-12ല്‍ നികുതി റിട്ടേണ്‍ നല്‍കിയതിന്റെ രേഖകള്‍ പരിശോധിക്കരുത് എന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹരജി ആയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജിയും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, എ കെ ചാവ്ല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് തള്ളിയത്.
നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം ഹര്‍ജികളില്‍ വിധിപറയുംവരെ ഇവര്‍ക്കെതിരേ നടപടി പാടില്ലെന്ന് ആദായ നികുതി വകുപ്പിനോട് ഹൈക്കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണലിന്റെ ഏതാണ്ട് മുഴുവന്‍ ഓഹരികളും യങ് ഇന്ത്യന്‍ വാങ്ങിയിരുന്നു. സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും യങ് ഇന്ത്യനിലെ ഓഹരികളുമായി ബന്ധപ്പെട്ട ആദായനികുതി വിവരങ്ങളാണ് പരിശോധിക്കുന്നത്. പുതുതായി രൂപവത്കരിച്ച യങ് ഇന്ത്യനിലേക്ക് ഓഹരികള്‍ മാറ്റുക വഴി അസോസിയേറ്റഡ് ജേണലിന്റെ ആസ്തികള്‍ രാഹുലും സോണിയയും വകമാറ്റിയെന്നാണ് ആരോപണം.
Read Also: കുടിയന്മാര്‍ക്കൊരു സന്തോഷവാര്‍ത്ത; ബിയറിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു..!
യങ് ഇന്ത്യന്റെ ഓഹരികളുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി 1.9 ലക്ഷം രൂപ മാത്രമാണ് നികുതിയടച്ചതെന്ന് ആദായനികുതിവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അസോസിയേറ്റഡ് ജേണലിന്റെ 90 കോടിയുടെ കടവും യങ് ഇന്ത്യ ഏറ്റെടുത്തിരുന്നുവെന്നും അതില്‍ നിന്ന് വരുമാനമൊന്നും ലഭിക്കില്ലെന്നുമാണ് സോണിയയുടെ വാദം. യങ് ഇന്ത്യനിലെ ഡയറക്ടറായിരുന്ന കാര്യം രാഹുല്‍ മറച്ചു വെച്ചുവെന്നും നികുതി വകുപ്പ് ആരോപിക്കുന്നുണ്ട്. യങ് ഇന്ത്യ ഓഹരികൂടി കണക്കിലെടുക്കുമ്പോള്‍ രാഹുലിന്റെ വരുമാനം നേരത്തേ കണക്കാക്കിയതുപോലെ 68 ലക്ഷമല്ല, മറിച്ച് 154 കോടിയാണെന്ന് നികുതിവകുപ്പ് പറയുന്നു. 2010-ല്‍ അന്‍പത് ലക്ഷം രൂപ മൂലധനത്തില്‍ രൂപവത്കരിച്ച സ്ഥാപനമാണ് യങ് ഇന്ത്യന്‍.
ഇന്നല്ലെങ്കില്‍ നാളെ പ്രധാനമന്ത്രി പദം കിട്ടുമെന്ന് സ്വപ്‌നം കാണുന്നവരാണ് ഇത്തരത്തില്‍ പെരുമാറുന്നത്. ജനങ്ങള്‍ എങ്ങനെ ഈ നേതാക്കളെ പ്രധാനമന്ത്രി പദത്തിലെത്തിക്കും. തീര്‍ത്തും വിരോധാഭാസം തന്നെ. വ്യക്തമായ തെളിവുകളാണ് ആദായ നികുതി വകുപ്പ് ഇവര്‍ക്കെതിരെ കൊണ്ടുവന്നിട്ടുള്ളത്. രാഷ്ട്രീയ പകപോക്കലെന്ന് എങ്ങനെ ഇതിനെ കാണാനാകും. തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണ്ടേ? പ്രധാനമന്ത്രി മോദിയെ പോലൊരു വ്യക്തിക്ക് എതിരാളിയായി മത്സരിക്കാനിറങ്ങുന്നയാള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയാണോയെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കും. രാഷ്ട്രീയ ഉന്നതരായ സോണിയയും രാഹുലും ഇത്തരത്തില്‍ ഒരു വീഴ്ച വരുത്താന്‍ പാടില്ലായിരുന്നു. നിങ്ങളെ വിശ്വസിക്കുന്ന ജനങ്ങളോട് ചെയ്യുന്ന ചതിയാണ് ഇത്. രക്ഷപ്പെടാനായി എന്തു തന്നെ നുണ പറഞ്ഞാലും നിങ്ങളോട് സംസാരിക്കുന്നത് തെളിവുകളായിരിക്കും എന്നത് മറക്കാതിരിക്കട്ടെ.
Read Also; യുപിഎസ്‍സിയുടെ സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
Post Your Comments