ന്യൂയോര്‍ക്ക്: സെറീന വില്യംസ്-നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ ഫൈനലിനിടെ കോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയരംഗങ്ങളായിരുന്നു. അമ്പയറോട് തര്‍ക്കിച്ച സെറീന മത്സരത്തിലുടനീളം അസ്വസ്ഥയായിരുന്നു. ഇതിനിടെ പോയിന്റ് വെട്ടിക്കുറച്ചതിന് അമ്പയറോട് മോശമായി പെരുമാറിയ സെറീനയ്ക്ക് പതിനേഴായിരം ഡോളർ പിഴചുമത്തി.
Read also:ദുബായിൽ സ്കൂൾ താൽക്കാലികമായി അടച്ചു; കാരണം ഇതാണ്
മൂന്ന് കുറ്റങ്ങളാണ് സെറീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമ്പയർ കാർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളറും കളിക്കിടെ കോച്ച് നിർദേശങ്ങൾ നൽകിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമാണ് പിഴ വിധിച്ചിരിക്കുന്നത്. ഫൈനലിൽ സെറീനയെ തോൽപിച്ച് ജപ്പാൻ താരം നവോമി ഒസാക്ക കിരീടം നേടിയിരുന്നു.
Post Your Comments