
യുഎഇ: ദുബായിലെ ഈ സ്‌കൂൾ താൽക്കാലികമായി അടച്ചു. ജലം മലിനമായതിനെ തുടർന്നാണ് സ്‌കൂൾ താൽക്കാലികമായി അടച്ചത്. ജർമ്മൻ അത്രാഷ്‍ട്ര സ്‌കൂളാണ് അടച്ചത്. വെള്ളത്തിൽ ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തുകയും ഇത് കുട്ടികൾക്ക് അസുഖം ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാലാണ് സ്‌കൂൾ താൽക്കാലികമായി അടച്ചത്.
ALSO READ: യുഎഇയിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്ന കുട്ടികളെ ഡിസ്‌ചാർജ് ചെയ്‌തു
കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം കണക്കിലെടുത്താണ് സ്‌കൂളിന്റെ ഈ തീരുമാനം. പ്രശ്നം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിച്ച് യാതൊരു പ്രശ്നവും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാകും സ്‌കൂൾ പ്രവർത്തിക്കുക. 670വിദ്യാത്ഥികളും 64 ജീവനക്കാരുമാണ് സ്‌കൂളിലുള്ളത്.
Post Your Comments