KeralaLatest News

ആ ബന്ധത്തെക്കുറിച്ച്‌ പ്രേക്ഷകര്‍ക്കറിയില്ല. ; സാബുവിനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി ഹിമ ശങ്കർ

തന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മോശം പരമാര്‍ശം നടത്തിയ സാബുവിനോട് വെറുപ്പായിരുന്നു

ഹിമ ശങ്കറാണ് ബിഗ് ബോസ് ഹൗസിലെ കഴിഞ്ഞ എലിമിനേഷനിൽ പുറത്തായത്. ബിഗ് ഹോസില്‍ നിന്നും പുറത്തിറങ്ങിയ ഹിമ പരിപാടിയെക്കുറിച്ചും സാബുവിനെക്കുറിച്ചും മോഹൻലാലിനോട് സംസാരിക്കുകയുണ്ടായി. ബിഗ് ബോസ് ഹൗസിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ളയാള്‍ സാബുവാണെന്നും അത് കഴിഞ്ഞാല്‍ അതിഥിയാണെന്നും ഹിമ പറഞ്ഞിരുന്നു. തന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മോശം പരമാര്‍ശം നടത്തിയ സാബുവിനോട് തനിക്ക് വെറുപ്പായിരുന്നു. എന്നാൽ ഇത് പിന്നീട് സ്നേഹമായി മാറി. ആദ്യം താന്‍ വന്നതിന് ശേഷം സാബു മോനുമായുള്ള ബന്ധത്തെക്കുറിച്ച്‌ പ്രേക്ഷകര്‍ക്കറിയില്ല. കോടതി രംഗത്തിലെ അടി മാത്രമേ അവർ കണ്ടിട്ടുള്ളു. ബാക്കി കാര്യങ്ങള്‍ ഹൗസിലെ അംഗങ്ങള്‍ക്കും അദ്ദേഹത്തിനും മാത്രമേ അറിയുകയുള്ളുവെന്നും ഹിമ വ്യക്തമാക്കി.

Read also: ബിഗ്‌ബോസിൽ വീണ്ടും നാടകീയ രംഗങ്ങൾ: എലിമിനേറ്റായ ആൾ പുറത്തായില്ല, ഗ്രാൻഡ് ഫിനാലെയിൽ ആരൊക്കെ?

പ്രേമമെന്ന തരത്തിലായിരുന്നു ഇതിനെ പലരും വ്യാഖ്യാനിച്ചത്. ഓപ്പണായി താന്‍ അത് എക്‌സ്പ്രസ് ചെയ്താല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമെന്ന് സാബുവിന് പേടിയുണ്ട്. പ്രണയമെന്നതിന് വിവാഹമോ, ശാരീരിക ലക്ഷ്യമോയൊന്നുമില്ല. ഓപ്പണായി കാര്യങ്ങള്‍ പറയുന്നയാളാണ് താന്‍. അവിടെയാണ് തനിക്ക് തെറ്റിപ്പോയത്. തന്റെ വ്യക്തി ജീവിതത്തില്‍ ഒരാളും തന്നെ ഇങ്ങനെ ചൊറിഞ്ഞിട്ടില്ല. വീട്ടില്‍ പോയപ്പോള്‍ അയാളെ ചീത്ത വിളിക്കണമെന്നും വീണ്ടും വരണമെന്നും തോന്നി. തുടക്കത്തിലെ ദേഷ്യം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു. ഒരു നേട്ടവും ലക്ഷ്യമാക്കിയല്ല ഇങ്ങനെ പറയുന്നത്. അതായിരുന്നു ലക്ഷ്യമെങ്കില്‍ ഇങ്ങനെ ഓപ്പണായി പറയില്ല. ഒരു തുറന്ന പുസ്തകമായാണ് തന്റെ ജീവിതമെന്നും ഹിമ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button