ചിക്കമംഗളൂരു: ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. ചിക്കമംഗളൂരു സ്വദേശി സതീഷാണ് (30) ഭാര്യ രൂപയെ കൊലപ്പെടുത്തിയത്. ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ് കൊലപാതകത്തിന് കാരണം. ഒൻപത് വർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി രൂപയ്ക്ക് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സതീഷ് ഇവർക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ ബംഗളൂരുവിൽ പോയ സതീഷ് തിരികെ വീട്ടിലെത്തിയപ്പോൾ ഇരുവരെയും ഒരുമിച്ച് കാണുകയുണ്ടായി.
തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും വടിവാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രൂപയുടെ കാമുകന് വെട്ടേൽക്കുകയും ചെയ്തു. പിന്നീട് രൂപയെ സതീഷ് വെട്ടിവീഴ്ത്തിയ ശേഷം തലയറുത്ത് ബാഗിലാക്കിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.
Post Your Comments