Latest NewsIndia

ചി​ദം​ബ​ര​ത്തിന്റെ മകന്റെ ​ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവശ്യം

ഇപ്പോൾ ജാമ്യം നൽകിയാൽ അത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും

ന്യൂ​ഡ​ല്‍​ഹി:  പി. ചി​ദം​ബ​ര​ത്തിന്റെ മകൻ കാർത്തി ചി​ദം​ബ​ര​ത്തിന്റെ ​ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവശ്യവുമായി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ലാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ് സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​യ​ര്‍​സെ​ല്‍ മാ​ക്സി​സ് കേ​സി​ലാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി.

Read also:പാർക്കിങ് തർക്കം അവസാനിച്ചത് വെടിവയ്പ്പിൽ; ഡ്രൈവർ കൊല്ലപ്പെട്ടു

ഇപ്പോൾ ജാമ്യം നൽകിയാൽ അത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും കാർത്തി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2006ല്‍ ​ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​യ​ര്‍​സെ​ല്‍ കമ്പ​നി​ക്ക് 600 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് അ​നു​മ​തി ന​ല്കി​യെ​ന്നാ​ണ് കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button