ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം വെടിവയ്പ്പിൽ. രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെടിവയ്പ്പിൽ ഡ്രൈവർ കൊല്ലപ്പെട്ടു. തർക്കത്തിനിടെ ഒരു സംഘം ആളുകള്‍ ഡ്രെെവക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഗം വിഹാറിലെ ഉമേഷ് യാദവ് (40) എന്ന ഒല ഡ്രെെവറാണ് മരിച്ചത്.
ALSO READ: ഭീകരർ നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
കോട്ട്‌ല മുബാറക്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും 300 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെടുന്നയാളാണെന്നും ഇവരുടെ കെെവശം തോക്കുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പ്രകളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു
Post Your Comments