Latest NewsIndia

ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ല; സിംഹം ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ നശിപ്പിക്കുമെന്ന് മോഹന്‍ഭാഗവത്

ഹിന്ദുക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ദുരിതത്താല്‍ വിലപിക്കുകയാണെന്നും ഒന്നിക്കാനും സംഘടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു

ചിക്കാഗോ: ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ലെന്നും സിംഹം ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ക്ക് അവനെ നശിപ്പിക്കാന്‍ കഴിയുമെന്നും തുറന്നടിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ദുരിതത്താല്‍ വിലപിക്കുകയാണെന്നും ഒന്നിക്കാനും സംഘടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഒരു സമൂഹമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഹിന്ദു സമൂഹം അഭിവൃദ്ധി പ്രാപിക്കുക. മനുഷ്യരാശിയുടെ നന്മക്കായി സമുദായ നേതാക്കള്‍ ഐക്യത്തോടെ കര്‍മരംഗത്തിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി. ചിക്കാഗോയില്‍ സംഘടിപ്പിച്ച ലോക ഹിന്ദു കോണ്‍ഗ്രസിലായിരുന്നു മോഹന്‍ ഭാഗവതിന്റെ ആഹ്വാനം.

Also Read : അഹിന്ദുക്കള്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങാന്‍ സാധ്യത: മതേതര പ്രസാദമൂട്ട് വേണ്ട- ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി അയച്ച കത്തിന്റെ പൂര്‍ണരൂപം കാണാം

ഒരുമിച്ചു നില്‍ക്കുകയെന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ഞങ്ങളുടെ കാര്യകര്‍ത്താക്കള്‍ ഹിന്ദുക്കള്‍ക്കരികിലേക്ക് പോയി അവര്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ പറയാറുള്ളത് സിംഹം കൂട്ടമായി നടക്കില്ലെന്നാണ്. പക്ഷേ സ്വന്തം കാട്ടിലെ രാജാവായ സിംഹമായാല്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ ഒരുമിച്ചു വന്നാല്‍ ഇല്ലാതാക്കാനാവുന്നതേയുള്ളൂ. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button