Latest NewsInternational

ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് : പതിനാറുകാരന് തടവ് ശിക്ഷ

പ്രതിയെ ടൈം ബോംബ് എന്നായിരുന്നു കോടതി വിശേഷിപ്പിച്ചത്

ലണ്ടന്‍: ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരനായ ലണ്ടൻ സ്വദേശിക്ക് നാല് വര്‍ഷം തടവ് ശിക്ഷ. വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പട്ടേലിനെയാണ്(49) സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന്റെ പേരിൽ കൗമാരക്കാൻ വെടിവെച്ച് കൊലപ്പെടുത്തിയത്.

Also read  : ഫോണിലൂടെ ഉറക്കെ സംസാരിച്ചതിന് കൂട്ടുകാരനെ കൊലപ്പെടുത്തി; ഇന്ത്യക്കാരൻ പിടിയിൽ

ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്.16 കാരനും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതിനാൽ വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ കൊടുത്തില്ല. ഇതില്‍ പ്രകോപിതനായ പ്രതി  വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Also readവാഹനാപകടത്തിൽ സൈനികര്‍ക്ക് പരിക്ക്

വെടിയുതിര്‍ത്ത ശേഷം ഇയാളും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. പ്രതിയെ ടൈം ബോംബ് എന്നായിരുന്നു കോടതി വിശേഷിപ്പിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ്  ഇയാൾ വെടിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button