ന്യൂഡൽഹി: ഇനി രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് കേടുപാടു പറ്റിയാൽ വിഷമിക്കണ്ട കാര്യമില്ല. കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാനാകും. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്നതിന്, നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി.
ALSO READ: രണ്ടായിരത്തിന്റെ ഒരു നോട്ട് തൂപ്പുകാരന്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
രണ്ടായിരത്തിന്റെയും, ഇരുന്നൂറിന്റെയും, പുതിയ അഞ്ഞൂറിന്റെയും, നോട്ടുകള്‍ മാറ്റിനല്‍കാന്‍ കഴിയാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ പത്ത്, ഇരുപത്, അന്‍പത്, നൂറ് നോട്ടുകളും മാറ്റി നല്‍കാനായിരുന്നില്ല. കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ ബാങ്കുകള്‍ മാറ്റി നല്‍കാത്തതിനാല്‍ ഒട്ടേറെ പേരാണ് പരാതി ഉന്നയിച്ചത്. ആര്‍ബിഐ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ ഇനി രണ്ടായിരത്തിന്റേതടക്കമുള്ള കേടായ നോട്ടുകൾ ബാങ്കിൽ നിന്ന് മാറ്റി വാങ്ങാവുന്നതാണ്.
Post Your Comments