Latest NewsKerala

വേദനകൊണ്ട് പുളയുമ്പോള്‍ എക്‌സ്‌ക്ലുസീവ് എടുത്ത് ഓണ്‍ലൈന്‍ മാധ്യമം; തന്നെ അപകടപ്പെടുത്തിയതാണെന്ന് ഹനാന്‍

കൊച്ചി: തനിക്കുണ്ടായ വാഹനാപകടത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ഹനാന്‍. അത് സ്വാഭാവിക അപകടമല്ലെന്നും തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് ഹനാന്‍ പറയുന്നത്. ഡ്രൈവറുടെ പെരുമാറ്റവും അപകടം നടന്ന ഉടന്‍ പറന്നെത്തിയ ഓണ്‍ലൈന്‍ മാധ്യമവുമാണ് സംശയത്തിന് ഇടനല്‍കുന്നത്. രാവിലെ ആറു മണിക്ക് ശേഷമാണ് അപകടമുണ്ടാകുന്നത്. ഈ സമയത്ത് പേരു പോലും കേള്‍ക്കാത്ത മാധ്യമം എങ്ങനെയെത്തിയെന്ന് അറിയില്ലെന്നാണ് ഹനാന്‍ പറയുന്നത്.

അപകടത്തിൽ പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞുകൊണ്ടിരുന്ന തന്റെ ദൃശ്യങ്ങൾ തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞു കൊടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല. തന്റെ സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ഇട്ടു.

ALSO READ: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ്; കൊടുങ്ങല്ലൂര്‍ സ്വദേശി വിവാദത്തിൽ

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ പലപ്പോഴും മാറ്റിപ്പറയുകയാണ്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ ഹനാൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments


Back to top button