കൊച്ചി: ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റയ്ക്കു പോരാടിയ ഹനാൻ കേരളത്തിന്റെ പ്രിയപ്പെട്ടവളായത് പെട്ടെന്നാണ്. മത്സ്യവില്‍പ്പന നടത്തിയാണ് ഹനാൻ ജീവിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ടുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഹനാന് ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണിപ്പോൾ. ഇതിനിടെ വാഹനാപകടത്തെപ്പറ്റി തനിക്ക് സംശയമുള്ളതായി വ്യക്തമാക്കിയിരിക്കുകയാണ് ഹനാൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹനാൻ ഇക്കാര്യം പറഞ്ഞത്.
കൂട്ടുകാരിയുടെ വാഹനമായിരുന്നു അത്. രണ്ട് ദിവസത്തേക്കുവേണ്ടിയാണ് ഡ്രൈവറെ ഏര്‍പ്പെടുത്തിയത്. ഇടയ്ക്കുവച്ച് കാര്‍ നിര്‍ത്തി ഉറങ്ങിയെന്നാണ് ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ യാത്രയ്ക്കിടെ താന്‍ ഇടയ്ക്കിടെ വാച്ച് നോക്കിയിരുന്നുവെന്നും ഡ്രൈവര്‍ എവിടെയും വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങിയിട്ടില്ലെന്നും ഹനാൻ വ്യക്തമാക്കുന്നു. അപകടം നടന്ന സമയത്ത് താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും ഡ്രൈവര്‍ കള്ളം പറഞ്ഞു. ഇതാണ് സംശയത്തിന് കാരണമായത്. പൊലീസാണ് ഇക്കാര്യം കണ്ടെത്തേണ്ടതെന്നും ഹനാൻ പറയുകയുണ്ടായി.
Post Your Comments