KeralaLatest News

ഏവരും കാത്തിരുന്ന ഹനാന്റെ ചികിത്സാ വിവരങ്ങൾ ഇങ്ങനെ

എന്നാല്‍ ഹനാന്റെ ചികിത്സാ വിവരങ്ങളെക്കുറിച്ച്‌ അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയാണ് അല്‍അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഡയറക്ടര്‍ പൈജാസ്.

കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ കൃത്യമായ ആരോഗ്യവിവരങ്ങള്‍ പുറത്തറിയാതിരുന്നതില്‍ ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഹനാന്റെ ചികിത്സാ വിവരങ്ങളെക്കുറിച്ച്‌ അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയാണ് അല്‍അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഡയറക്ടര്‍ പൈജാസ്.മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്‌ ഹനാന്റെ നട്ടെല്ലിനും ഡി12 വെര്‍ട്ടിബ്രയ്ക്കും പൊട്ടല്‍ ഉണ്ടെന്നും ഇപ്പോള്‍ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചെന്നും പൈജാസ് ലൈവില്‍ പറയുന്നു.

ഹനാന് ആളുകളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹനാന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഒരുപാടി നന്ദിയുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.കോഴിക്കോട് ഒരു പരിപാടിക്ക് പോയി മടങ്ങി വരവേയാണ് ഹനാന്‍ കൊടുങ്ങല്ലൂരില്‍ അപകടത്തില്‍ പെട്ടത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ കഴിഞ്ഞാലും ദീര്‍ഘനാള്‍ ചികില്‍സ വേണ്ടി വരും. രണ്ടര ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്ക് മാത്രമായി വേണ്ടി വരും. തുടര്‍ ചികില്‍സകള്‍ക്കും പണം വേണ്ടി വരും. സുഹൃത്തുക്കള്‍ മാത്രമാണ് ഹനാന് തുണയായുള്ളത്.

പെണ്‍കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ള വൃക്തിയാണ്. സഹായത്തിന് മറ്റു ബന്ധുക്കളാരും ആശുപത്രിയിലില്ല. രാവിലെ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത് മുതല്‍ മെഡിക്കല്‍ ട്രസ്റ്റ് അധികൃതര്‍ അതീവ ശ്രദ്ധയോടെയാണ് പെണ്‍കുട്ടിയെ പരിചരിച്ചുവരുന്നത്. വേദന കൊണ്ടു പുളയുന്ന ഹനാനെ ആശ്വസിപ്പിക്കാന്‍ എല്ലാവരും കരുണയോടെ പെരുമാറുന്നു. ചികില്‍സയ്ക്കാവശ്യമായ എംആര്‍ആ സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്കും പണം തടസ്സമായി ആശുപത്രി അധികൃതര്‍ കണ്ടില്ല എന്നതും മഹത്തായ കാര്യമാണ്. കേരളത്തിന്റെ ധീരമുഖമായി ഹനാന്‍ മാറിയത് കോളേജ് യൂണിഫോമില്‍ കൊച്ചി തമ്മനത്ത് മീന്‍ വില്‍ക്കുന്ന വാര്‍ത്ത മാതൃഭൂമിയില്‍ വന്നതോടെയാണ്.

തുടര്‍ന്ന് ഏറെ വിവാദമുണ്ടായി. തട്ടമിട്ട് മീന്‍ വിറ്റ ഹനാനെ ചിലര്‍ ലക്ഷ്യമിട്ടു. ഹനാന്‍ കള്ളിയാണെന്നും മീന്‍ വില്‍പ്പന സിനിമയുടെ പരസ്യമാണെന്നും അപമാനിച്ചു. മറുനാടന്‍ അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ സത്യം പുറത്തു കൊണ്ടു വന്നു. ഇതോടെ വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി സുമനസുകളെത്തി. പിന്നീട് സഹായമായി ലഭിച്ച തുക ഹനാന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിനിടെ പുതിയ വിവാദമെത്തി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരിൽ വ്യാജ പോസ്റ്റിട്ടതിനെതിരെ പൊലീസില്‍ ഇന്ന് പരാതി നല്‍കാനിരിക്കുകയായിരുന്നു ഹനാന്‍.

.

ഫേസ്‌ബുക്കില്‍ സജീവമല്ലാത്ത ഹനാന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് മോദിക്കെതിരായ വിദ്വേഷ പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു. ഇത് ഹനാന്‍ ആണെന്ന് പറഞ്ഞ് കുട്ടിക്കെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി നടക്കുന്നത്. ഇത് തന്റെ പേജല്ലെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. അപ്പോഴും വിമര്‍ശനം തുടര്‍ന്നു. ഈ പരാതി കൊടുക്കാനായി വരുമ്ബോഴാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരെ ഒരുആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമായതിനാല്‍ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു.
വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button