KeralaLatest News

ഓണ്‍ലൈന്‍ മീന്‍വില്‍പ്പനയിലേക്ക് കടക്കാനൊരുങ്ങി ഹനാൻ

പണി നടക്കുന്നതിനിടെ കട ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു

കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ വിദ്യാർത്ഥിയാണ് ഹനാൻ. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ഹനാൻ ഇനി ഓൺലൈൻ മത്സ്യവിൽപ്പനയിലേക്ക് കടക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി നേരിട്ട വാഹനാപകടത്തെ തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ഹനാന്‍ സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് തമ്മനത്ത് മീന്‍ കട ഇടുന്നതിന് തീരുമാനിച്ചത്. ഇതിനായി ഒരു മുറിയും വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ പണി നടക്കുന്നതിനിടെ കട ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

വൃക്കരോഗിയും തുടര്‍ച്ചയായി ഡയാലിസിസ് ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു തനിക്കു കടമുറി തന്നത്. അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ എന്താണെന്നറിയില്ല. അദ്ദേഹമാകട്ടെ വീട്ടില്‍ പശുവിനെ വളര്‍ത്തി ഉപജീവനം കഴിയുന്ന ആളുമാണ്. അങ്ങനെ ഒരാള്‍ എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാന്‍സ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോള്‍ ഇല്ല എന്നു പറയാൻ കഴിഞ്ഞില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്‍കുകയും ചെയ്തതായി ഹനാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button