ദുബായ്: ദുബായ് മെട്രോയുടെ ഒമ്പതാം ജന്മ വാര്‍ഷികമാണ് ഞായറാഴ്ച. എന്നാല്‍ ഈ ദിവസത്തില്‍ കൗതുകകരമായ ഒന്ന് സൂക്ഷിക്കുന്ന ഒരു കുടുംബം ഇവിടെയുണ്ട്. ക്ലെയോഫസ് സൂര്യാവംശി എന്നയാളാണ് കൗതുക നമ്പറുള്ള പാര്‍ക്കിംഗ് ടിക്കറ്റിലൂടെ ദുബായ് മെട്രോയുടെ ചരിത്രം രൂപകല്‍പ്പന ചെയ്തു വച്ചിട്ടുള്ളത്.
2009 സെപ്തംബര്‍ 9നാണ് ദുബായ് മെട്രോയുടെ ഉദ്ഘാടനം നടന്നത്. അന്നു തന്നെ തന്റെ കുടുംബത്തിന് മെട്രോ കാണിച്ച് സര്‍പ്രൈസ് നല്‍കാനും അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഇതിനായി എടുക്കുന്നത് ഒരു സാധാരണ ടിക്കറ്റ് ആവരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ മകളെ സ്‌കൂളിലാക്കി തിരക്കു പിടിച്ചാണ് ടിക്കറ്റെടുക്കാനായി ക്ലെയോഫസ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഓഫീസിലെത്തി. അവിടുത്തെ പാര്‍ക്കിംഗ് സ്ഥലത്തെത്തിയ അയാള്‍ സമയം 8:9 ആയപ്പോള്‍ പാര്‍ക്കിംഗ് മീറ്ററില്‍ നാണയങ്ങള്‍ ഇടാന്‍ തുടങ്ങി. പാര്‍ക്കിംഗ് ടിക്കറ്റുകള്‍ എടുത്ത് ചരിത്രപരമായ ദിവസം കുറിക്കാനാണ് അയാള്‍ ഇത്തരത്തില്‍ ചെയ്തത്. മെട്രോയുടെ ഉദ്ഘാടനം നടക്കുന്ന സമയമായ 9മണി 9 മിനിറ്റെന്ന സമയം ടിക്കറ്റില്‍ കിട്ടുന്നതിനാണ് അദ്ദേഹം ഇത് ചെയ്തത്.
ALSO READ:ദുബായ് മെട്രോയുടെ സമയക്രമത്തില്‍ സുപ്രധാന മാറ്റം
ഒരു ടിക്കറ്റ് ലഭിക്കാന്‍ എട്ടു മുതല്‍ പത്തു സെക്കറ്റുകളാണ് എടുക്കുക .എന്നാല്‍ താന്‍ അതില്‍ വിജയിച്ചു വെന്നും 9-9-2009 സമയം 9:9 എന്ന ക്രമത്തിലുള്ള അഞ്ച് ടിക്കറ്റുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റുകള്‍ സൂക്ഷിക്കാന്‍ ബുദ്ധി മുട്ടായതിനാല്‍ ക്ലെയോഫസും മകളും ചേര്‍ന്ന് ഇതിനായി പ്രത്യേകം ഫ്രൈയിം നിര്‍മ്മിച്ചു. ഔമ്പത് വര്‍ഷത്തിനു ശേഷവും അത് ഇപ്പോളും നിലനില്‍ക്കുന്നു. ഗ്ലോറിയസ് ടൈംസ് എന്നാണ് ഇതിനവര്‍ പേരു നല്‍കിയിരിക്കുന്നത്. ഫ്രൈയിമിന്റെ ഒരു വശത്ത് യു.എ.ഇ. ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രംത്തിനു താഴെ എങ്ങനെയാണിത് ആരംഭിച്ചതെന്നും എതിര്‍വശത്ത കിരീടവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഛായാചിത്രത്തിനു താഴെ എങ്ങനെ തുടരുന്നെന്നും എഴുതി വച്ചിട്ടുണ്ട്. ഇതിനുള്ളിലാണ് ടിക്കറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ ദുബായ് എക്‌സ്‌പോ 2020 ല്‍ ഇറക്കാനുള്ള ദുബായ് മെട്രോയുടെ ചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു. ദുബായ് മെട്രൊയുടെ ഭൂതകാലവും ഭാവിയുമാണ് അവര്‍ ഇതിലൂടെ വിവരിക്കുന്നത്.
ALSO READ:ദുബായ് മെട്രോയുടെ അടുത്ത ഘട്ട വികസന പദ്ധതി പ്രഖ്യാപിച്ചു
Post Your Comments