NewsGulf

ദുബായ് മെട്രോയുടെ അടുത്ത ഘട്ട വികസന പദ്ധതി പ്രഖ്യാപിച്ചു

ദുബായ് : ദുബായ് മെട്രോയുടെ അടുത്ത ഘട്ട വികസന പദ്ധതി ആര്‍ടിഐ പ്രഖ്യാപിച്ചു. എക്‌സ്‌പോ വേദി വരെ നീളുന്ന പാതയാണ് പുതിയതായി നിര്‍മിക്കുക. 10.6 ബില്ല്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പതിനഞ്ച് കിലോമീറ്റര്‍ പാതയാണ് നിര്‍മ്മിക്കുക. ദുബായി മെട്രോയുടെ റെഡ്‌ലൈനില്‍ നഖില്‍ ഹാര്‍ബലറില്‍ നിന്നുമാണ് എക്‌സപോ വേദിയിലേക്ക് പുതിയ പാത നിര്‍മ്മിക്കുന്നത്. തുര്‍ക്കിഷ്, സ്പാനിഷ് ഫ്രഞ്ച് കമ്പനികളുടെ സഹകരണത്തോടെ എക്‌സ്‌പോ ലിങ്ക് കണ്‍സോര്‍ഷ്യം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.പുതിയതായി നിര്‍മ്മിക്കുന്ന പാതയുടെ 11.8 കിലോമീറ്റര്‍ പാലത്തിലും 3.2 കിലോമീറ്റര്‍ ഭൂമിക്കടിയിലും ആയിരിക്കും. ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമൈറ ഗോള്‍ഫ് എസ്‌റ്റേറ്റ്, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലൂടെയാണ് പുതിയ പാത കടന്നുപോകുന്നത്.

ഏഴ് സ്‌റ്റേഷനുകളാണ് പുതിയ പാതയില്‍ ഉണ്ടാവുക. ഇതില്‍ രണ്ടെണ്ണം ഭൂമിക്കടിയില്‍ ആയിരിക്കും. ആര്‍ടിഎയുടെ 2021 സ്ട്രാറ്റജിക് പദ്ധതിയുടെ ഭാഗം കൂടിയാണ് പാത വികസിപ്പിക്കല്‍. ഇതോടൊപ്പം ദുബായ് മെട്രോ 50 ട്രെയിനുകള്‍ പുതിതായി വാങ്ങും. കൂടുതല്‍ സീറ്റുകളും, സൗകര്യങ്ങളുമുള്ള ട്രെയിനുകളാകും പുതിയ പാതയിലൂടെ ഓടുക. പുതിയ മെട്രോ സ്‌റ്റേഷനുകളുടെ രൂപത്തിലും മാറ്റമുണ്ടാകുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button