Latest NewsIndia

ജീവിതം അവസാനിപ്പിക്കാനുള്ള വഴികൾ അന്വേഷിച്ചു; ഒടുവിൽ വിഷംകഴി‍ച്ചു, ഐപിഎസുകാരന്റെ നില ഗുരുതരം

സുരേന്ദ്ര കുമാർ വിഷാദത്തിന് അടിമപ്പെട്ടിരുന്നെന്നും ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

കാൺപൂർ: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവ ഐപിഎസ് ഓഫിസർ സുരേന്ദ്ര കുമാർ ദാസിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. സുരേന്ദ്ര കുമാർ വിഷാദത്തിന് അടിമപ്പെട്ടിരുന്നെന്നും ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ‘ജീവിതം അവസാനിപ്പിക്കാനുള്ള വഴികൾ എന്തെല്ലാം’ എന്നാണ് സുരേന്ദ്ര കുമാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റർനെറ്റിൽ പരതിയിരുന്നത്. വിഷത്തിന്റെ ഉപയോഗം, കത്തി കൊണ്ടുള്ള ആത്മഹത്യ തുടങ്ങിയവയുടെ വിഡിയോകളും ഇദ്ദേഹം കണ്ടിരുന്നു.

Read also: ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷിച്ച പൊലീസുകാരിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി യുവാവ്

മുംബൈയിൽനിന്ന് ആരോഗ്യ വിദഗ്ധരുടെ ഒരു സംഘം കാൺപൂരിലേക്ക് അദ്ദേഹത്തെ ചികിൽസിക്കുന്നതിനായി പുറപ്പെട്ടിട്ടുണ്ട്. അതേസമയം, സുരേന്ദ്ര കുമാറും ഭാര്യ രവീണ സിങ്ങും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ വസതിയിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ജോലിയിലുള്ള സമ്മർദമാണോ ആത്മഹത്യാശ്രമത്തിലേക്കു നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button