KeralaLatest News

ട്രോളന്മാരെ കടത്തിവെട്ടി കേരളപോലീസ്; തേപ്പ് കിട്ടിയ ബോയ്‌സിന് നീതി കിട്ടുമോയെന്ന് ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടി

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ക്കെല്ലാം ഹാസ്യരൂപേണെയാണ് മറുപടികള്‍.

സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ അടക്കിവാഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്തും ഏതും ട്രോള്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. ജനങ്ങള്‍ക്ക് ഇത്ര ഹ്യൂമര്‍സെന്‍സ് ഉണ്ടെന്ന് മനസിലായത് തന്നെ ട്രോളുകള്‍ വന്നതോടുകൂടിയാണ്. ഇപ്പോഴിതാ ട്രോളാന്‍ കേരള പൊലീസും ഒട്ടും പിന്നിലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ക്കെല്ലാം ഹാസ്യരൂപേണെയാണ് മറുപടികള്‍.

https://www.facebook.com/keralapolice/posts/1786503788111769

വാഹനത്തിന്റെ ടയറിന്റെ ആവശ്യകത കാണിക്കുന്ന പോസ്റ്റ് കേരള പോലീസ് പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതിന് താഴെ ഒരാള്‍ ചോദിച്ചത് ഇങ്ങനെ, ‘ ഒരു ഡൗണ്ട് ഉണ്ടോ? തേപ്പ് കിട്ടിയ ബോയ്‌സ് കംപ്ലെയിന്റ് ചെയ്താല്‍ നീതി കിട്ടുമോ? എന്ന്. തേപ്പിനുള്ള സെക്ഷന്‍ ഐപിസിയിലില്ല എന്നാണ് പൊലീസിന്റെ മറുപടി. എന്നാല്‍ ഇതോടെ നിരവധിപേര്‍ രംഗത്തെത്തി.

തങ്ങളുടെ തേപ്പനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട്. അപ്പോഴതാ വീണ്ടും പൊലീസിന്റെ കമന്റെത്തി, ”നിനക്ക് നല്ല വിഷമമുണ്ടല്ലേ” എന്ന ട്രോള്‍ചിത്രവുമായി. മറ്റ് ട്രോള്‍ പേജുകളെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് കേരളപൊലീസിന്റെ പേജ് മുന്നേറുന്നത്. ഉരുളക്കുപ്പേരി പോലെയാണ് പൊലീസ് ട്രോളന്മാര്‍ക്ക് മറുപടി നല്‍കുന്നതെന്നതാണ് ഈ പേജിനെ വ്യത്യസ്തമാക്കുന്നത്.

https://www.facebook.com/keralapolice/posts/1784204621675019

പൊലീസ് സേനകളുടെ ഫെയ്‌സ്ബുക് പേജുകളില്‍ കൂടുതല്‍ ലൈക്കുമായി കേരള പൊലീസ് ഒന്നാമതെത്തിച്ചതും ട്രോളുകളും ട്രോളര്‍മാരുമാണ്. ബെംഗളൂരു സിറ്റി പൊലീസിന്റെ പേജിനെ മറികടന്നാണ് 7.18 ലക്ഷം ലൈക്കുമായി കേരള പൊലീസ് മുന്നിലെത്തിയത്.

Read Also: കൂടുതല്‍ ഡയലോഗടിക്കണ്ട…! ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം

ആഴ്ചകള്‍ക്ക് മുന്‍പാണ് കേരള പൊലീസ് ഫെയ്‌സ്ബുക് പേജ് ഈ നേട്ടം കൈവരിച്ചത്. പൊലീസ് ആസ്ഥാനത്ത് കേക്ക് മുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നേട്ടം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button