തൃശൂർ: ചാലക്കുടിയിൽ പ്രളയത്തിനു ശേഷം പുഴയോരത്ത് വീടുള്ളവർ കൂട്ടത്തോടെ താമസം മാറ്റുന്നു. മേലൂരില്‍ പുഴയോരത്ത് വ്യാപകമായ മണ്ണിടിച്ചില്‍ കൂടിയായതോടെ ക്യാമ്പിലേക്ക് മാറിയ ആളുകൾ തിരികെയെത്താൻ ഭയപ്പെടുകയാണ്. വെള്ളമിറങ്ങി തിരികെയെത്തിയപ്പോഴാണ് പുഴയോട് ചേര്‍ന്നുളള 10 കിലോമീറ്ററാണ് മണ്ണിടിഞ്ഞ് തകര്‍ന്നിരിക്കുന്നത്. പൊന്നും വില കൊടുത്ത് പുഴയുടെ തീരത്ത് സ്ഥലം വാങ്ങി വീടുവെച്ചവരാണ് മിക്കവരും.
പ്രളയത്തില്‍ എല്ലാം മുങ്ങി. പകുതിയോളം വീടുകള്‍ തകര്‍ന്നു. പലരും ലോണെടുത്തും മറ്റുമാണ് വീടുകൾ സ്വന്തമാക്കിയത്. മണ്ണിടിച്ചിലിനെ തുടർന്ന് പലരും പകൽ വന്നു വീടും പരിസരവും വൃത്തിയാക്കുകയും പിന്നീട് രാത്രി ബന്ധുവീടുകളിൽ അഭയം തേടുകയുമാണ് ചെയ്യുന്നത്. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. കൂടുതല്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശം പ്രത്യേകമായി കെട്ടി സംരക്ഷിക്കാനാണ് ശ്രമം.
Post Your Comments