ചെന്നൈ•ബിസിനസുകാരനെ സെക്സ് വാഗ്ദാനം ചെയ്ത് വടപളനിയിലെ ഹോട്ടലില്‍ എത്തിച്ച ശേഷം കൊള്ളയടിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പടെ രണ്ടുപേരെ വടപളനി പോലീസ് അറസ്റ്റ് ചെയ്തു.
ആണ് സ്വവര്‍ഗാനുരാഗികള്‍ക്ക് പരസ്പരം ചാറ്റ് ചെയ്യുന്നതിനും കൂടിക്കാഴ്ച നടത്തുന്നതിനും ഇവര്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. വെല്ലൂര്‍ സ്വദേശിയായ ബിസിനസുകാരന് ഈ ആപ്ലിക്കേഷന്‍ വഴിയാണ് ഇവരെ സമീപിച്ചത്.
ചെന്നൈയില്‍ എത്തിയ ബിസിനസുകാരനെ കോടമ്പാക്കം രാം തീയറ്ററിന് സമീപത്ത് നിന്നും രണ്ടുപേര്‍ മോട്ടോര്‍ സൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയി ഒരു ഹോട്ടലില്‍ എത്തിച്ചു. കാര്യങ്ങള്‍ കഴിഞ്ഞ് പോകാന്‍ ഇറങ്ങിയ ബിസിനസുകാരനോട് ഇരുവരും പണം ആവശ്യപ്പെട്ടു. ആവശ്യം നിരസിപ്പിച്ചപ്പോള് ഹോട്ടല്‍ മുറിയില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് സംഘം അയാളെ ഭീഷണിപ്പെടുത്തി.
ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിക്കുകയും ഇതിനിടെ സംഘം ഇയാളുടെ പക്കലുള്ള പണവും മറ്റു വിലപിടുപ്പുള്ള വസ്തുക്കളും കവരുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വടപളനി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
തങ്കരാജ് (24), കവി എന്ന കവിയരശ് (30) എന്നിവരെയാണ് വടപളനി ക്രൈം വിംഗ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചാക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. സംഘം സമാനമായ രീതിയില്‍ മറ്റുള്ളവരെയും ചതിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments