കൊച്ചി : അതെ ട്രാന്‍സ് ജെന്‍ഡേഴ്സും മനുഷ്യരാണ്, സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ഇവരാണ്. കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പരസ്പരം ആലിംഗനത്തിലൂടെയുമാണ് അവര്‍ ചരിത്ര വിധിയെ സ്വാഗതം ചെയ്തത്. ലൈംഗിക ഭയത്തോടെ തങ്ങള്‍ ഇനി ജീവിക്കേണ്ടെന്ന ബോധ്യം അവരിലുണ്ടാക്കിയ ആത്മവിശ്വാസം തന്നെയായിരുന്നു അവരുടെ ആഘോഷങ്ങള്‍. എറണാകുളം
ഹൈക്കോടതി ജംഗ്ഷനില്‍ ഒത്തുകൂടിയ ഇവര്‍ തങ്ങളുടെ സ്വത്വവും ലൈംഗിക അവകാശവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മറൈന്‍ഡ്രൈവിലേക്ക് ആഹ്ലാദപ്രകടനവും നടത്തി.
Post Your Comments