Latest NewsInternational

ഇന്ത്യയെ പാകിസ്ഥാന് ഭയം : പാകിസ്ഥാന്‍ വന്‍തോതില്‍ ആണവായുധ ശേഖരണം നടത്തുന്നു

ലഹോര്‍: പാക്കിസ്ഥാന്‍ വന്‍തോതില്‍ ആണവായുധ ശേഖരണം നടത്തുന്നതായി റിപ്പോര്‍ട്ട്. ആണവായുധ ശേഖരണം മാത്രമല്ല നിര്‍മാണവും നടത്തുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാന്റെ ഈ നീക്കത്തെ സൂക്ഷമതയോടെ കാണണമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്തിലെ അഞ്ചാമത്തെ ആണവ ശക്തിയാകാന്‍ പാക്കിസ്ഥാന് അധികം സമയം വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ 2025 ഓടെ ഇത് സാധ്യമാകുമെന്നും ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണിത്.

read also : ആണവകാര്യങ്ങളില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയോടൊപ്പം : വിമര്‍ശനവുമായി പാകിസ്ഥാന്‍

150 ഓളം ആണവായുധങ്ങള്‍ ഇപ്പോള്‍ തന്നെ പാകിസ്ഥാന് സ്വന്തമായുണ്ട്. അടുത്ത ഏഴ് വര്‍ഷം കൊണ്ട് ഇത് 225 ആക്കി ഉയര്‍ത്താനുള്ള നീക്കത്തിലാണ് പാക്കിസ്ഥാനെന്ന് അമേരിക്കന്‍ പഠന സംഘം മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button